ട്രൂത്ത് പൊതു വിവരം

ഐപിഎല്ലിന് ചെറുപ്പമാവുന്നു

ipl
Dhravidan

ചരിത്രത്തിലാദ്യമായി കാണികളില്ലാത്ത സ്റ്റേഡിയത്തിലാണ് കളിയെങ്കിലും ഐ പി എൽ 13-ാം സീസണ് ആവേശം ഒട്ടും കുറവില്ല. വില്ലോകളിൽ റൺസിന്റെ സംഗീതം ഇരമ്പുന്നു .പിച്ചുകളിൽ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകൾ .ആരും ഇക്കുറി ജേതാവാകാം എന്ന പ്രതീക്ഷ .. അതിനാക്കാളേറെ യുവ താരങ്ങളുടെ അപ്രതീക്ഷിത തിളക്കങ്ങൾ ..
ഇവയാണ് ഇപ്പോൾ അറേബ്യൻ മണ്ണിലെ ക്രിക്കറ്റ് കാഴ്ചകൾ .
ഇന്ത്യയിലെ കോവിഡ് അവസ്ഥ പരിഗണിച്ചാണ് ഐ പി എൽ ക്രിക്കറ്റ് മാമാങ്കം ഇത്തവണ അറേബ്യയിലേക്ക് മാറ്റിയത് .
കഴിഞ്ഞ സീസണിലെ ഫൈനൽ മാച്ചിന്റെ തുടർച്ചയോടെ ആണ് സീസൺ തുടങ്ങിയത് .
പക്ഷെ ഇത്തവണ മുംബൈ ഇന്ത്യൻസിനു പിഴച്ചു.
പരാജയപ്പെട്ട ഓപ്പണിംഗ് സഖ്യവും ,ഫീൽഡിഗിലെ പിഴവുകളും അവർക്ക് വിനയായി .തെലുങ്കാന ക്കാരൻ അമ്പാടി റായിഡുവിനും ഡുപ്ലെസിക്കും മാത്രമെ അർദ്ധ സെഞ്ച്വുറി നേടാനായത് .രോഹിത് ശർമ്മയെ ക്രീസിൽ അധികം നിൽക്കാൻ സ്പിന്നർ പിയൂഷ് ചൗള അനുവദിച്ചില്ല .അതോടെ അഞ്ച് വിക്കറ്റ് ജയം ധോണിയുടെ ചെന്നൈ സൂപ്പർ കിങ്ങ്സിന് .എന്നാൽ കൊൽക്കത്തക്കെതിരെ രണ്ടാം മത്സരത്തിൽ മുബൈയെ വിജയിപ്പിച്ചത് രോഹിതിന്റെ സുന്ദരൻ ബാറ്റിംഗ് തന്നെയാണ് .ആറ് തവണ ബൗണ്ടറിയുടെ മുകളിലൂടെ പന്ത് പായിച്ച് രോഹിത് ഫിറ്റ്നസ് ഇല്ലെന്ന വാദത്തെ തകർത്തു .ഐ പി എല്ലിൽ 200 സിക്സർ തികയ്ക്കുന്ന നാലാമത്തെ താരമാണ് രോഹിത് .
മറ്റൊരു റിക്കാർഡ് താരം പഞ്ചാബിന്റെ നായകൻ കെ .എൽ രാഹുലായിരുന്നു .വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായത് ബാംഗ്‌ളൂരിനെതിരെ നേടിയ 132 റൺസിലൂടെ ആയിരുന്നു .69 പന്തുകളെ ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും പായിച്ച് സുന്ദരൻ ബാറ്റിംഗ് . ഇന്ത്യക്കു വേണ്ടി വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോയ ഈ കന്നഡിഗ തന്നെയാകുമോ ഇത്തവണത്തെ താരം .കാത്തിരിക്കാം …

2 നമ്മുടെ സഞ്ജു സാംസൺ മിന്നുകയായിരുന്നു ഷാർജയിൽ .രാജസ്ഥാൻ റോയൽസിനുവേണ്ടി ബാറ്റ് കൊണ്ടും ,കീപ്പിംഗ് ഗ്ലൗസ്സുകൊണ്ടു ഈ ചെറുപ്പക്കാരൻ കളി തന്റേതാക്കി മാറ്റി .32 പന്തിൽ 9 സിക്ക്സറുകളോടെ 74 റൺസ് ആണ് ചെന്നൈക്ക് എതിരെ നേടിയത് . ഒപ്പം രണ്ട് സ്റ്റമ്പിങ്ങും ,ക്യാച്ചുകളും . ഇനി ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാവണം .
മറ്റൊരു മലയാളി ബാംഗ്‌ളൂരിന്റെ ഓപ്പണർ ദേവദത്ത് പടിക്കലും ഹൈദരാബാദിനെതിരെ തിളങ്ങുന്ന അർദ്ധ സെഞ്ചുറി നേടി.

ഇത്തവണത്തെ ഐ പി എല്ലിൽ മലയാളിത്തിളക്കം ഏറെയുണ്ട്. മുംബൈ ഇന്ത്യൻസ് ഒഴികെയുള്ള എല്ലാം ടീമുകളിലും മലയാളി സാന്നിധ്യമുണ്ട് .

സൻജു ,ശുഭ്മാൻ ഗിൽ ,ദേവ്ദത്ത് എന്നീ ബാറ്റ്സ്മാൻമാർ ചെറുപ്പമാണ് .ഒപ്പം ഹൈദരബാദിനെ തളച്ച സ്പിന്നർ യുസ് വേന്ദ്ര ചാഹൽ …
യുവക്കൂട്ടം.
ഇവരാണ് ഇപ്പോൾ ഈ ഐ പി എൽ നയിക്കുന്ന താരങ്ങൾ .ഇനിയും ചിലർ കൂടി വരാനുണ്ട് .
കളി തുടരുന്നു ,
കാത്തിരിക്കാം ..

കഴിഞ്ഞ ദിവസം ലോകത്തോട് വിടവാങ്ങിയ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ്‌ മുൻപിൽ പ്രണാമം ..2 നമ്മുടെ സഞ്ജു സാംസൺ മിന്നുകയായിരുന്നു ഷാർജയിൽ .രാജസ്ഥാൻ റോയൽസിനുവേണ്ടി ബാറ്റ് കൊണ്ടും ,കീപ്പിംഗ് ഗ്ലൗസ്സുകൊണ്ടു ഈ ചെറുപ്പക്കാരൻ കളി തന്റേതാക്കി മാറ്റി .32 പന്തിൽ 9 സിക്ക്സറുകളോടെ 74 റൺസ് ആണ് ചെന്നൈക്ക് എതിരെ നേടിയത് . ഒപ്പം രണ്ട് സ്റ്റമ്പിങ്ങും ,ക്യാച്ചുകളും . ഇനി ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാവണം .
മറ്റൊരു മലയാളി ബാംഗ്‌ളൂരിന്റെ ഓപ്പണർ ദേവദത്ത് പടിക്കലും ഹൈദരാബാദിനെതിരെ തിളങ്ങുന്ന അർദ്ധ സെഞ്ചുറി നേടി.

ഇത്തവണത്തെ ഐ പി എല്ലിൽ മലയാളിത്തിളക്കം ഏറെയുണ്ട്. മുംബൈ ഇന്ത്യൻസ് ഒഴികെയുള്ള എല്ലാം ടീമുകളിലും മലയാളി സാന്നിധ്യമുണ്ട് .

സൻജു ,ശുഭ്മാൻ ഗിൽ ,ദേവ്ദത്ത് എന്നീ ബാറ്റ്സ്മാൻമാർ ചെറുപ്പമാണ് .ഒപ്പം ഹൈദരബാദിനെ തളച്ച സ്പിന്നർ യുസ് വേന്ദ്ര ചാഹൽ …
യുവക്കൂട്ടം.
ഇവരാണ് ഇപ്പോൾ ഈ ഐ പി എൽ നയിക്കുന്ന താരങ്ങൾ .ഇനിയും ചിലർ കൂടി വരാനുണ്ട് .
കളി തുടരുന്നു ,
കാത്തിരിക്കാം ..

കഴിഞ്ഞ ദിവസം ലോകത്തോട് വിടവാങ്ങിയ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീൻ ജോൺസ്‌ മുൻപിൽ പ്രണാമം ..

സിബിൻ ഹരിദാസ്

This post has already been read 2832 times!

Comments are closed.