
വലിയ സ്ഥാനങ്ങൾ മോഹിച്ച് ഡൽഹി വഴി കോൺഗ്രസിൽ കെട്ടിയിറങ്ങിയ തൃശൂർക്കാരൻ ടോം വടക്കൻ ഒടുവിൽ കോൺഗ്രസിന്റ വഴി തേടുന്നു .
കോൺഗ്രസിൽ വന്ന് വക്താവായി കേരളത്തിലെ ചാനൽ ചർച്ചകളിൽ സാന്നിധ്യമായി തൃശൂർ പിടിക്കാൻ നടന്നു .പക്ഷെ കേരള നേതൃത്വം പച്ച തൊടിപ്പിച്ചില്ല .വീണ്ടും ഡൽഹിയിലെയപ്പോഴേക്കും സോണിയ മാറി രാഹുൽ വന്നു .അതോടെ അവിടെയും രക്ഷയില്ലാതായി ഒടുവിൽ ബിജെപിയിലെത്തി .പക്ഷെ കടിച്ചതിനെക്കാൾ വലിയതാണ് കൂട്ടിലെന്ന അവസ്ഥയാണിപ്പോൾ .ഒരു എം.പി സ്ഥാനം മോഹിച്ചു ,നടന്നില്ല .പാർട്ടി പുന:സംഘടനയിൽ പ്രതീക്ഷ വച്ചു ,വക്താവ് സ്ഥാനം മാത്രം .ഡൽഹിയിൽ പണിയൊന്നുമില്ല ,പതിവുപോലെ കേരള പാർട്ടിക്കാർ ഗൗനിക്കുന്നേയില്ല .വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേതെങ്കിലും ഒന്നിൽ ഗവർണ്ണർ പദവിക്കായി ആഞ്ഞു പിടിച്ചു നോക്കി .രക്ഷയില്ല .ഇനി വീണ്ടും കോൺഗ്രസാവുക എന്ന തോന്നലിലാണെന്നറിയുന്നു .രാഹുലും ,പ്രിയങ്കയും നമ്പർ 10 ൽ ക്രിക്കറ്റ് കളിക്കുമ്പോൾ സ്ഥിരം പന്തു പെറുക്കിയിരുന്ന വടക്കനോട് സോണിയക്ക് ചെറിയ താൽപ്പര്യമുണ്ട്. പക്ഷെ രാഹുലും ,പ്രിയങ്കയും താൽപ്പര്യപ്പെട്ടിട്ടില്ല .കാര്യ തീരുമാന കമ്മിറ്റിയംഗം കെ സി വേണുഗോപാലിനും താൽപ്പര്യക്കുറവുണ്ട് .എങ്കിൽ വടക്കൻ പ്രതീക്ഷയിലാണ് .കത്തോലിക്ക സഭ വഴി ഒരു ശ്രമം നടത്തിയാൽ നമ്പർ 10 ഗേറ്റ് തനിക്കായി തുറക്കുമെന്ന വലിയ വിശ്വാസത്തിൽ തിരിച്ചുവരവിനുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു ..
This post has already been read 1498 times!


Comments are closed.