പുലരി
പുലരിയുടെ തണുപ്പിനെ
ചേർത്തുവെച്ച് ഉദയ സൂര്യൻ
വർണ്ണങ്ങൾ വാരിവിതറി
പുതുദിനത്തിലേക്ക്
കൺതുറക്കുമ്പോൾ
പാട്ടുക്കാരികിളിയുടെ
പാട്ടിലലിഞ്ഞു വെറുതെയൊരു
മൂളിപ്പാട്ടുമായ് പതുപുലരിയിലേക്ക്
മിഴിതുറക്കുമ്പോൾ
കാണുന്നു നൽകാഴ്ചകൾ
വർണ്ണ ലോകം തീർക്കും
പൂക്കളെ തലോടിയുണർത്തുന്ന
പൂമ്പാറ്റ ചോദിക്കുന്നു പൂക്കളോട്
വർണ്ണ ചിറകുവിരിച്ചു പറന്നു
വരും ഞാനല്ലേ
നിന്നെക്കാൾ സുന്ദരിയെന്ന്
പൂക്കൾ പതിയെ മൊഴിയുന്നു
നീയെന്നിലും ഞാൻ നിന്നിലും
കാണുന്നു സൌന്ദര്യം
ഇവിടെ മത്സരം വേണ്ട
നമ്മൾ തീർക്കും സുന്ദരലോകം
കാണുവാൻ കാത്തിരിക്കുന്നവർക്ക്
മുന്നിൽ പോരടിക്കാതെ
വർണചിറകുവീശി
പൊൻപുലരിയോട് ചേർന്നു
നിൽക്കാം പുഞ്ചിരിയോടെ!
മിനി പൊൻപാറ
This post has already been read 3044 times!
Comments are closed.