
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം നടന്നു
പകച്ച് പോയവരായിരുന്നു ഇവർ ..കേൻസർ എന്ന മാരക രോഗം ഇവരെ കീഴടക്കിയതറിഞ്ഞ് തോരാമഴകണക്കേ ജീവിതം പെയ്തൊഴിയുമ്പോൾ ഇവർക്ക് ഇവർ തന്നെയായിരുന്നു സ്വാന്തനമേകിയത് ഒടുവിൽ അവർക്ക് മുന്നിൽ കേൻസർ കീഴടങ്ങി
സ്തനാര്‍ബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗവിമുക്തരായവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ‘ രോഗത്തെ കീഴടക്കിയ വ്യക്തികളുടെ അനുഭവം പങ്കുവെക്കുന്നതിലൂടെ രോഗബാധിതര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം സമാനതകളില്ലാത്തതാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
ബി ബി സി യുടെ ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂരിനെ ചടങ്ങില്‍ ആദരിച്ചു. നിരവധി പേര്‍ അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിന് ഡോ. സതീഷ് പത്മനാഭന്‍ സ്വാഗതവും, ഡോ. കെ. വി. ഗംഗാധരന്‍ അവതരണവും നടത്തി. ഡോ. ശ്രീലേഷ് കെ. പി, ഡോ. അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. അബ്ദുള്‍ മാലിക്, ഡോ. സജ്ന, കെ. എം. ബഷീര്‍ (മലബാര്‍ ഡെവലപ്പ്മെന്റ് ഫോറം), കെ. സി. എ സലീം, ഡോ. എബ്രഹാം മാമ്മന്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. സലീം വി. പി എന്നിവര്‍ സംസാരിച്ചു.
This post has already been read 3115 times!


Comments are closed.