മൾട്ടി സ്പെഷ്യലാറ്റി ആശുപത്രിക്കൾ പ്രത്യേക കൗണ്ടർ തന്നെ പ്രവർത്തിക്കുന്നു
സംസ്ഥാന വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന അവയവ കച്ചവടത്തിന് ഇടനിലക്കാരുടെ പങ്കിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ലക്ഷക്കണക്കിന് രൂപ കൈപറ്റിയാണ് ഇടനിക്കാർ മുഖേന ആവശ്യക്കാർ അവയവം സ്വീകരിക്കുന്നത് ആവശ്യക്കാരിൽ നിന്ന് പത്ത് ലക്ഷം രൂപ കൈപ്പറ്റി അവയവദാതാവിന് അഞ്ച് ലക്ഷം രൂപ നൽകി ബാക്കി തുക ഇടനിലക്കാർ പങ്കിട്ടെടുക്കുന്നു
പലപ്പോഴും അവയവം ദാനം ചെയ്യുന്ന ആൾക്ക് പണം നൽകാതെ വഞ്ചിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ ചില ദളിത് കോളനി കേന്ദ്രീകരിച്ചാണ് അവയവ മാഫികൾ പ്രവർത്തനം നടത്തുന്നത് ഭാരിദ്രം മുതലെടുത്ത് കൊണ്ട് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് വഞ്ചന നടത്തുകയാണ്
ക്രൈംബ്രാഞ്ച് നേരത്തെ നടത്തിയ അന്വേഷണത്തിൽ ഈ മാഫിയകളെ കുറിച്ച് വിവരം ലഭിച്ചിരുന്നു ആശുപത്രികൾക്ക് ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സംസ്ഥാന വ്യാപകമായി തന്നെ ഇവരുടെ ഏജൻ്റുമാർ പ്രവർത്തിക്കുന്നുണ്ട്
സംസ്ഥാനത്തിന് പുറത്തും വിദേശത്തും ഈമാഫിയാ പ്രവർത്തനത്ത് ഏജൻ്റ് മാർ പ്രവർത്തിക്കുന്നതായി ക്രൈം ബ്രഞ്ച് പറയുന്നു
This post has already been read 1286 times!
Comments are closed.