കോ വിഡ് മഹാമാരി മൂലം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായ ജനുവരി ആദ്യത്തെ ആഴ്ച മുതൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നു 10, 11, 12 ക്ലാസുകളിൽ മാത്രമായിരിക്കും ജനുവരിയിൽ തുറക്കുക
ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ സ്കൂൾ തുറക്കൽ ഭാഗികമായി നടക്കുന്നുവെങ്കിലും വിദ്യാർത്ഥികൾ ഭൂരിഭാഗവും വീട്ടിൽ തന്നെയാണ്.വീട്ടിൽ ഇരുന്ന് പഠിക്കാൻ താൽപ്പര്യമുള്ളവരെ അതിനു് അനുവദിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശമുണ് അത് സംസ്ഥാന സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കും.
നിലവിൽ സ്കൂൾ തുറന്നാൽ ആ ക്ലാസിലെ കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സ് നിർത്തലാക്കണം വിട്ടിലിരിന്ന് പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി മാത്രം ഓൺലൈൻ ക്ലാസ് എടുക്കാൻ സാധ്യമല്ല മാത്രവുമല്ല പാഠഭാഗങ്ങൾ തീർത്ത് പോകാനും കഴിയില്ല അങ്ങനെ വന്നാൽ 2020 -21 അക്കാദമിക് വർഷം മൈനസ് അക്കാദമിക് വർഷമാവാനേ സാധ്യമുള്ളൂ
കുട്ടികൾക്ക് പഠനത്തോടുള്ള അടുപ്പം നഷ്ടമാവുരുതെന്ന് കരുതി മാത്രമാണ് ഓൺ ലൈൻ ക്ലാസ്സുകൾ തുടരുന്നതെന്ന് വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു
സി ബി എസ് ഇ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടല്ല മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കൂടി പരിഗണിച്ചായിരിക്കും തീരുമാനം ആന്ധ്രയിൽ സ്കൂൾ തുറന്നിട്ടു കുട്ടികൾ എത്താതിരുന്നത് വലിയ പ്രതിസന്ധിയുളവാക്കിയിരുന്നു
This post has already been read 4754 times!
Comments are closed.