വിരലടയാള വിദഗ്ധര്‍ക്കായുള്ള ദേശീയപരീക്ഷയില്‍ ആദ്യമൂന്നു റാങ്കും കേരളാ പോലീസിന്
ബ്രേക്കിംഗ് ന്യൂസ്

വിരലടയാള വിദഗ്ധര്‍ക്കായുള്ള ദേശീയപരീക്ഷയില്‍ ആദ്യമൂന്നു റാങ്കും കേരളാ പോലീസിന്

clever text!
clever text!
clever text!

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ ഓള്‍ ഇന്ത്യ ബോര്‍ഡ് എക്‌സാം ഫോര്‍ ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ട് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുകളും കേരളാ പോലീസിന്. വയനാട് ജില്ലാ ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെ സുധീഷ്.കെ.വിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കാസര്‍ഗോഡ് ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ രജിത.ആര്‍ രണ്ടാംസ്ഥാനവും തിരുവനന്തപുരം സ്റ്റേറ്റ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലെ വിനിത വേണുഗോപാല്‍ മൂന്നാം സ്ഥാനവും നേടി.

വിരലടയാള പരിശോധനാമേഖലയിലെ വൈദഗ്ധ്യം വിലയിരുത്തുന്നതിനാണ് എല്ലാ വര്‍ഷവും ഈ പരീക്ഷ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികളുളള ഈ പരീക്ഷയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ്.

Comments are closed.