ഈജിപ്തിൽ നിന്നും ലോകത്തെ ഏറ്റവും പഴക്കമുള്ള മദൃനിർമ്മാണകേന്ദ്രം /mass production Brewery/ പുരാവസ്തു ഗവേഷകർ കണ്ടെത്തി.
ഏകദേശം 5000 വർഷം പഴക്കമുള്ളതാണ് ഈജിപ്തിൽ നിന്നും കണ്ടെത്തിയ മദൃനിർമ്മാണശാല എന്നാണ് ഗവേഷകർ പറയുന്നത്. സതേൺ ഈജിപ്തിലെ ശ്മശാന പരിസരത്ത്/ funeral site/സമീപമുള്ള ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നുമാണ് പുരാവസ്തു ഗവേഷകർ മദൃനിർമ്മാണകേന്ദ്രം കണ്ടെത്തിയത്. ഈ പുരാവസ്തു കേന്ദ്രത്തിൽ നിന്നും ഗവേഷകർ രണ്ടു വരിയായി സജ്ജീകരിച്ച 40 മൺകുടങ്ങൾ കണ്ടെത്തിയിരുന്നു ഇത് മദൃനിർമ്മാണത്തിനായുളള യൂണിറ്റുകൾ ആണെന്ന് ഗവേഷകർ പറയുന്നു. ഈജ്പിതൃൻ-അമേരിക്കൻ ഗവേഷകർ ആണ് ഈജിപ്തിലെ North Abydos, Sohag നിന്നും മദൃനിർമ്മാണശാല അനാവരണം ചെയ്തത്. King Narmer കാലഘട്ടത്തിലേതാണ് ഈ മദൃനിർമ്മാണ കേന്ദ്രം എന്നും ഇത് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതാണെന്നും ഗവേഷകർ പറയുന്നു. 5000 വർഷങ്ങൾക്ക് മുൻപാണ് Narmer ഈജിപ്ത് ഭരിച്ചിരുന്നത്. ആദൃത്തെ രാജവംശം സ്ഥാപിച്ചതും അപ്പർ ഈജിപ്ത് ലോവർ ഈജിപ്ത് ഇവയെ ഏകീകരിച്ചതും Narmer ആണ് .
ധാനൃങ്ങളും വെള്ളവും കൂട്ടിച്ചേർത്ത മിശ്രതമാണ് മദൃനിർമ്മാണത്തിനായി ഉപയോഗിച്ചത്. രാജകീയ ആചാരങ്ങൾക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചത്. ആർക്കിയോളജിസ്റ്റായ മാത്യൂ ആദംസ് പറയുന്നത് പഠനങ്ങളിൽ നിന്നും വൃക്തമാകുന്നത് മദൃം വലിയതോതിൽ നിർമ്മിച്ചിരുന്നു എന്നാണ്. ഏകദേശം ഒരേസമയം 22,400 ലിറ്റർ ഉല്പാദിപ്പിച്ചിരുന്നു എന്നാണ്. ബലികർമ്മം നടക്കുന്ന ചടങ്ങിലും മദൃം ഉപയോഗിച്ചിരുന്നു.
This post has already been read 7251 times!
Comments are closed.