
വ്യഥ
**
അകാരണമായ
അസ്വസ്ഥതകളാൽ
മൃത പ്രണമായ്
കിടക്കുന്ന മനസ്സ്.
—- ഭൂകമ്പത്താൽ തകർന്ന
പുരാതന നഗരം പോലെ.
ഏത് റിക്ടർ സ്കയിലിന്റെ അളവിലാണ്
ഞാനെന്റെ
മനോചലനങ്ങളെ
അളക്കേണ്ടത്…?
ഏത്
അധികാരിയാണെന്റെ
അവസ്ഥാ വിശേഷങ്ങളെ
വിലയിരുത്തുവാനെത്തുക
ഓർമ്മകളുടെ
ഇടിപാടുകളിൽ നിന്നും
തകർന്നടിഞ്ഞ
നാശനഷ്ടങ്ങളുടെ
കണക്കെടുക്കുന്നതാര്.?
ഹൃദയ വിശാലത കാണിക്കുന്ന
ഏതെല്ലാം
ചാനലുകളാണ്
എനിയ്ക്കുനേരെ
ഫോക്കസ് ചെയ്യുക..?
‘ഞെട്ടു’ന്ന
മന്ത്രിയുടെ മുഖം.
അന്വേഷണ സമിതിയുടെ
കണ്ടെത്തലുകളുടെ റിപ്പോർട്ട്.
ശിഥിലമായ എന്റെ
മനോഭിത്തിയിൽ
താങ്ങാനാവാത്ത,
ഹൃദയ വ്യഥകൾ സൃഷ്ടിച്ച
കുറ്റവാളിയായ
ഏത് എഞ്ചിനീയറാണ്
അറസ്റ്റിലാവുക..?
ഇവിടെ
ഇനിയാരാണുള്ളത്…?
ഒരിത്തിരി നേരമെങ്കിലും
എനിയ്ക്കുവേണ്ടി
ദുഃഖിയ്ക്കാൻ…?
———–
ചന്ദു.
This post has already been read 4028 times!


Comments are closed.