ജ്യോതിഷം പൊതു വിവരം

ചൊവ്വയുടെ സ്വാധീനം ഏറെയും സ്ത്രീകളിൽ !!

clever text
prabhaseena

*ചൊവ്വയുടെ* *സ്വാധീനം* *ഏറെയും* *സ്ത്രീകളിൽ*
▪️▪️▪️▪️▪️▪️▪️

ആർത്തവമുണ്ടാകുന്നതിന് കാരണം ചൊവ്വയുടേയും ചന്ദ്രൻ്റെയും പ്രവർത്തനങ്ങളാണ്.അതു പോലെ ഗർഭധാരണ ക്ഷമത, കുജ ചന്ദ്രൻ മാരുടെ സ്ഥിതി, ദൃഷ്ടി തുടങ്ങിയവയെ ആശ്രയിച്ചാണ് ഉണ്ടാകുന്നത്.

ആർത്തവത്തിന് ഉത്തരവാദികൾ ചൊവ്വയും ചന്ദ്രനും ആയതു കൊണ്ട് ആർത്തവദോഷമുള്ളവർ തിപ്പലി കഷായത്തിൽ കർപ്പൂരപ്പൊടി ചേർത്ത് കുടിച്ചാൽ ആർത്തവ ശുദ്ധിയുണ്ടാകും.

കുജശമ്പ്ദത്തിന് തിപ്പലിയെന്നും ഇന്ദുവിന് കർപ്പൂരമെന്നും. അർത്ഥമുണ്ട്.അതുകൊണ്ടാണ് കുജേന്ദുവിനെപ്പോലെ തിപ്പലിയും കർപ്പൂരവും പരിഹാരമായി നിർദ്ദേശിച്ചിരിക്കുന്നത്.

ആർത്തവം, ഗർഭധാരണശേഷി എന്നിവയുമായി ബന്ധമുള്ള ചൊവ്വയ്ക്ക് സ്ത്രീകളുടെ ജീവിതത്തെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിയും. അതുകൊണ്ടാണ് ചൊവ്വാദോഷം പുരുഷൻമാരെക്കാൾ സ്ത്രീകൾക്ക് ദോഷം ചെയ്യുന്നത് .

ചൊവ്വാദോഷമുള്ള ജാതകമെന്നു പറഞ്ഞാൽ അത് സ്ത്രീ ജാതകമായിരിക്കും. അതുപോലെ ചൊവ്വാദോഷമുള്ള കുട്ടിയെന്നു പറഞ്ഞാൽ അത് പെൺകുട്ടിയുമായിരിക്കും.ചൊവ്വയും സ്ത്രീകളുമായുള്ള ബന്ധം അത്രയ്ക്ക് ദൃഢമാണ്.

ആരാണ് കുജൻ?

‘കു ‘ വിൽ നിന്ന് ജനിച്ചവൻ എന്നും ഭുപൃഷ്ഠത്തിൽ ഉദിച്ചവൻ എന്നും കുജന് അർത്ഥമുണ്ട്. ആഗ്നേയഗ്രഹമായ കുജൻ അതിരക്തവർണ്ണമാണ് ബലം കൊണ്ട് സിംഹ തുല്യനാണ്. സത്വഗുണമാണ് കുജൻ.വിവിധ തരത്തിലുള്ള ഹിംസ്ര ജന്തുക്കളുടെ മദ്ധ്യത്തിൽ നിൽക്കുന്ന ഗംഭീരനായ സിംഹത്തിൻ്റെ സ്വഭാവത്തെയാണ് ‘സത്വം’ എന്നു പറയുന്നത് .’കു’ ശമ്പ്ദത്താൽ അചഞ്ചലത്വവും കുജൻ്റെ ഗുണമാണ്.

സൗരയൂഥ മണ്ഡലത്തിലെ സേനാനിയായ കുജൻ, ക്രൂരദൃക്കും ,തരുണ മൂർത്തിയും, ഉദാരനും ,പിത്ത പ്രകൃതിയും, ചപലനും ക്യശ മദ്ധ്യാഗാത്രനുമായി പറയപ്പെടുന്നു. സാഹസ പ്രവൃത്തിയെല്ലാം കുജസൃഷ്ടിയാണ്. ക്ഷത്രിയ ജാതിയാണെങ്കിലും ശൂദ്രപ്രഭുത്വമാണ് ഇഷ്ടപ്പെടുന്നത്. ത്രിഗുണങ്ങളിൽ തമോഗുണവാനാണ്.

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളിൽ ഭൂമിക്ക് വെളിയിൽ ഏറ്റവും അടുത്തു സഞ്ചരിക്കുന്നത് കുജനാണ്.അതുകൊണ്ടുതന്നെ മനുഷ്യരുടെ ജീവിതത്തെ അഗാധമായും പെട്ടെന്നും സ്വാധീനിക്കാൻ കഴിയുന്നതും കുജനാണ്. ആളുകൾ കുജനെ ഭയപ്പെടുന്നതും അതുകൊണ്ടുതന്നെയാണ് .

ചൊവ്വാദോഷം എന്താണ്?

സ്ത്രീ ജാതകത്തിൽ ലഗ്നത്തിൻ്റെയോ, ചന്ദ്രരാശിയുടെയോ ,ശുക്ര രാശിയുടെയോ ,ഏഴ്, എട്ട്, ഭാവങ്ങളിൽ ചൊവ്വ നിന്നാൽ ചൊവ്വാദോഷമെന്നു പറയുന്നു.പുരുഷജാതകത്തിൽ ഏഴിൽ നിൽക്കുന്ന ചൊവ്വയെ മാത്രമേ ചൊവ്വാദോഷമായി കണക്കാക്കുകയുള്ളൂ. എട്ടിൽ നിൽക്കുന്ന ചൊവ്വയും ദോഷം ചെയ്യുമെങ്കിലും പൊരുത്ത വിഷയത്തിൽ ചൊവ്വാ ദോഷമായി പരിഗണിക്കാറില്ല.

ഇതിനു പുറമെ ലഗ്നം, 2, 4, 12 ഭാവങ്ങളിൽ നിൽക്കുന്ന ചൊവ്വയേയും ചൊവ്വാദോഷമെന്ന് പറയുമെങ്കിലും അവ ഏഴിലോ ,എട്ടിലോ നിൽക്കുന്ന ചൊവ്വയെ പോലെ കടുത്ത ദോഷം ചെയ്യില്ല. അതു കൊണ്ട് അത്രയും പ്രാധാന്യം നൽകേണ്ടതില്ല.

പൊരുത്ത വിഷയത്തിലാണ് ചൊവ്വാദോഷം പ്രധാനമായും പരിഗണിക്കുന്നത്. സ്ത്രീ ജാതകത്തിൽ ഏഴിലോ എട്ടിലോ ചൊവ്വ നിന്നാൽ പുരുഷ ജാതകത്തിൽ ഏഴിൽ നിൽക്കുന്ന ചൊവ്വ മാത്രമേ പുരുഷ ജാതകത്തിൽ പരിഹാരമാകൂ. എട്ടിൽ നിൽക്കുന്ന ചൊവ്വ പരിഹാരമാകുകയില്ല. കാരണം പുരുഷ ജാതകത്തിലെ അഷ്മഭാവം പുരുഷൻ്റെ ആയുർസ്ഥാനം കൂടിയാണ്. അവിടെ ചൊവ്വ നിന്നാൽ പുരുഷൻ്റെ ആയുസ്സിന് കൂടി ദോഷം സംഭഠവിക്കാൻ സാധ്യതയുണ്ട്.

സ്ത്രീ ജാതകത്തിൽ ഏഴാം ഭാവം, ഭർത്ത്യ സ്ഥാനവും, എട്ട് മംഗല്യ സ്ഥാനവുമാണ്.ഈ രണ്ട് ഭാവത്തിലും ചൊവ്വ നിന്നാൽ ഭർത്ത്യനാശവും ,മംഗല്യദോഷവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ചൊവ്വാദോഷത്തെ എല്ലാവരും ഭയപ്പെടുന്നത് .ഇതിന് പരിഹാരം പുരുഷ ജാതകത്തിലെ ഭാര്യാ സ്ഥാനവും വിവാഹ സ്ഥാനവുമായ ഏഴിൽ നിൽക്കുന്ന ചൊവ്വയെയാണ്.

ഇപ്രകാരം ചൊവ്വാദോഷം പരിശോധിക്കുമ്പോൾ, ദോഷം ചെയ്യാത്ത സ്ഥാനത്ത് നിൽക്കുന്ന ചൊവ്വയെ കൂടി പരിഗണിക്കണം.അതിൽ പ്രധാനം സ്വക്ഷേത്രമായ മേടത്തിലും, വൃശ്ചികത്തിലും ഉച്ച ക്ഷേത്രമായ മകരത്തിലും നിൽക്കുന്ന ചൊവ്വയാണ്. ഈ രാശികൾ ജാതക പ്രകാരം ഏഴ് ,ഏട്ട് ഭാവങ്ങളായി വന്നാൽ ചൊവ്വാദോഷമായി കണക്കാക്കരുത്. ഇതു കൂടാതെ മറ്റു ചില ഗ്രഹസ്ഥിതികളും ചൊവ്വയുടെ ദോഷഫലം കുറയ്ക്കുമെന്ന് ആധികാരിക ഗ്രന്ഥങ്ങളിൽ പറയുന്നു. അവ കൂടി പൊരുത്ത പരിശോധനാ സമയത്ത് പരിഗണിക്കണം.

ചൊവ്വാദോഷ പരിഹാരങ്ങൾ
……………………………….

ചൊവ്വാദോഷ പരിഹാരത്തിന് ഭജിക്കേണ്ടത് സുബ്രഹ്മണ്യനേയും ദേവിയെയുമാണ്. .ഓജ രാശിയിൽ നിൽക്കുന്ന ചൊവ്വയാണെങ്കിൽ സുബ്രഹ്മണ്യനേയും,യുഗ്മ രാശിയിലാണെങ്കിൽ ദേവിയെയും ഭജിക്കണം.

സുബ്രഹ്മണ്യ വിഗ്രഹം അമ്പലത്തിൽ സമർപ്പിക്കൽ ,പാലഭിഷേകം, വെള്ളി കൊണ്ട് വേൽ സമർപ്പണം ,ഷഷ്ഠിവ്രതം, ദേവിക്ക് ത്രിമധുരം, പുഷ്പാഞ്ജലി, ആടയാഭരണങ്ങൾ സമർപ്പിക്കൽ ഉമാമഹേശ്വര പൂജ എന്നിവ സാധാരണ ജനങ്ങൾക്ക് ചെയ്യാവുന്ന വഴിപാടുകളാണ്.

ചൊവ്വയോടൊപ്പം മറ്റു ഗ്രഹങ്ങൾ നിന്നാൽ ഭജിക്കേണ്ട ദേവതകൾ
……………………………………

ചൊവ്വ + സൂര്യൻ – വീരഭദ്രനെ ഭജിക്കുക, സൂര്യ നമസ്ക്കാരം ചെയ്യുക .
ചൊവ്വ + ചന്ദ്രൻ – ഭദ്രകാളി-പാർവ്വതി – ലളിതാ ദേവി
ചൊവ്വ + ബുധൻ – നരസിംഹം
ചൊവ്വ + ബുധൻ + ശുക്രൻ – ലക്ഷ്മീ നരസിംഹം
ചൊവ്വ + ബുധൻ + ശനി- ഹനുമാൻ
ചൊവ്വ + വ്യാഴം-സത്യനാരായണൻ
ചൊവ്വ + ശുക്രൻ- മഹാലക്ഷ്മി
ചൊവ്വ + ശനി + രാഹു + ബുധൻ – വെങ്കടാചലപതി
ചൊവ്വ + ശനി + രാഹു- അയ്യപ്പൻ
ചൊവ്വ + കേതു-ഗണപതി

ഇപ്രകാരം ഈശ്വരാരാധന നടത്തുന്ന അതിനൊപ്പം ചൊവ്വ ഓജരാശിയിൽ നിൽക്കുന്ന ജാതകക്കാർ സുബ്രഹ്മണ്യ യന്ത്രവും യുഗ്മരാശിയിൽ ആണെങ്കിൽ ഭദ്രകാളി യന്ത്രവും ശത്രു പീഡ അനുഭവിക്കാതിരിക്കാൻ ബഗളാമുഖീയന്ത്രവും സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതകളും
ഉണ്ടാവാതിരിക്കാൻ ഋണ മോചന യന്ത്രവും ധരിക്കുന്നത് ഉത്തമമാണ്

കുജ ദോഷ ശാന്തിക്കായി എല്ലാവരും ധരിക്കുന്ന പ്രധാന യന്ത്രമാണ് കുജ യന്ത്രം ഇത് ധരിച്ചാൽ ശത്രു ദോഷം. ആഭിചാരദോഷം, ഗ്രഹദോഷം, കുജദശാ ദോഷം ,ചൊവ്വ ദോഷം എന്നിവ പരിഹരിച്ച് സുഖവും സന്തോഷവും സമ്പത്തും നല്ല കുടുംബ ജീവിതവും ലഭിക്കും.

ചൊവ്വയുമായി ബന്ധപ്പെട്ടവ
……………………..
ചൊവ്വയുടെ പുഷ്പം – ചെമ്പകം.
ചൊവ്വയുടെ നല്ല ദിവസങ്ങൾ – ചൊവ്വ, ഞായർ ,തിങ്കൾ .
ചൊവ്വയുടെ നല്ല നമ്പറുകൾ – 9, 3, 2, 4,7 .
ചൊവ്വയുടെ നല്ല നിറങ്ങൾ – ചുവപ്പ്, പച്ച, നീല
ചൊവ്വയുടെ നല്ല രത്നങ്ങൾ _ ചുവന്ന മാണിക്യക്കല്ല്, പവിഴം.

ശുഭം

ഓം ശാന്തി

ജോതിഷി പ്രഭാസീന .സി .പി
ഹരിശ്രീ
പി ഒ മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID:prabhaseenacp@gmail.com
ഫോ: 9961442256, 9895112028 .

This post has already been read 26697 times!

Comments are closed.