[PHOTOGRAPHS ATTACHED]
ഇൻവെന്റീവ് – 2024ൽ സുപ്രധാന സാങ്കേതിക വിദ്യ കൈമാറ്റ കരാർ
കൊച്ചി: ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടന്ന രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ഗവേഷണ, വികസന ഇന്നൊവേഷൻ മേളയായ ഇൻവെന്റീവ് -2024ന്റെ രണ്ടാം പതിപ്പിൽ സാങ്കേതികവിദ്യ കൈമാറ്റ കരാറിന്റെ സുപ്രധാന കരാറിൽ ഒപ്പുവച്ചു.
ഐഐടി ഹൈദരാബാദും ഇ – സ്പിൻ നാനോ ടെക്കും തമ്മിലുള്ള കരാർ, സെല്ലുലോസ് അധിഷ്ഠിത നാനോഫൈബർ ഫെമിനിൻ ഹൈജീൻ ഉൽപ്പന്നങ്ങളുടെ വാണിജ്യപരമായ ഉപയോഗമാണ് ലക്ഷ്യമിടുന്നത്.
യുകെ , ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ അംഗീകരിക്കപ്പെട്ട കരാറിന്റെ പേറ്റന്റ് പ്രകാരം പുതിയ സാങ്കേതികവിദ്യ രണ്ട് നിർണായക വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതാണ്. ജൈവനാശം, ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ എന്നിവയെ പുതിയ കരാർ ഫലപ്രദമായി നേരിടുന്നു. പരമ്പരാഗത സ്ത്രീ ശുചിത്വ ഉൽപ്പന്നങ്ങളിൽ ജൈവ വിഘടനം സാധ്യമാകാത്ത സൂപ്പർ അബ്സോർബന്റ് പോളിമർ പാളിക്ക് പകരം പരിസ്ഥിതി സൗഹൃദ നാനോ ഫൈബറുകൾ നൽകുന്നതിലൂടെ, സാങ്കേതികവിദ്യ പരിസ്ഥിതി സൗഹൃദ വാണിജ്യവൽക്കരണത്തിന് ഒരുങ്ങുകയാണ്
രാജ്യത്തിൻറെ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നതാണ് കരാറെന്നു അതിൽ ഒപ്പുവച്ച ഐഐടി ഹൈദരാബാദ് ഡയറക്ടർ പ്രൊഫ. ബി എസ് മൂർത്തിയും ഇ-സ്പിൻ നാനോടെക് ഡയറക്ടർ ഡോ.സന്ദീപ് പാട്ടീലും പറഞ്ഞു. സമാനതകളില്ലാത്ത ഗവേഷണത്തിലൂടെയും നവീകരണത്തിലൂടെയും പുരോഗതിയിലേക്ക് രാജ്യത്തെ വ്യവസായം മുന്നേറുകയാണെന്നും പ്രൊഫ. ബി എസ് മൂർത്തി അഭിപ്രായപ്പെട്ടു. കൃഷി, ഭക്ഷ്യസംസ്‌കരണം, പ്രതിരോധം, ബഹിരാകാശം തുടങ്ങി വിവിധമേഖലകളിൽ പ്രചോദനാത്മകവും നൂതനവുമായ ആവിഷ്കാരങ്ങൾകൊണ്ട് ഇൻവെന്റീവ് – 2024 ശ്രദ്ധേയമായി.