പാലിയം ഇന്ത്യയുമായി കൈകോർത്ത് ആലപ്പി റിപ്പിൾസ്
ആലപ്പുഴ: സാന്ത്വന പരിചരണ മേഖലയിലെ പ്രമുഖരായ പാലിയം ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കാൻ കേരള ക്രിക്കറ്റ് ലീഗ് ടീം ആലപ്പി റിപ്പിൾസ്. പാലിയത്തിനായുള്ള ധനസമാഹരണത്തിനും ബോധവൽക്കരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ആലപ്പി റിപ്പിൾസ് ഭാഗമാകും. തുടക്കമെന്ന നിലയിൽ, ടീം 5 ലക്ഷം രൂപ പാലിയം ഇന്ത്യയ്കായി സംഭാവന നൽകും. ഇതിന്റെ ഭാഗമായി, കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പി റിപ്പിൾസിന്റെ ഒരു മത്സരത്തിൽ പാലിയം ഇന്ത്യയെ പ്രധിനിധികരിക്കുന്ന പ്രേത്യേക ജേഴ്‌സി ധരിക്കും.
ഡോ. എം. ആർ. രാജഗോപാൽ സ്ഥാപകനും ചെയർമാനുമായിട്ടുള്ള പാലിയം ഇന്ത്യ രാജ്യത്തുടനീളം രോഗികൾക്ക് ഗുണമേന്മയുള്ള സാന്ത്വന പരിചരണവും ഫലപ്രദമായ വേദന ആശ്വാസവും നൽകുന്നതിന് ലക്ഷ്യമിട്ട് 2003-ൽ രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റാണ്. പാലിയം ഇന്ത്യയ്ക്കായുള്ള ധനസമാഹരണം മിലാപ്പ് ഫണ്ട് റൈസിംഗ് വഴിയായിരിക്കും ആലപ്പി റിപ്പിൾസ് നടത്തുന്നത്.
കാൻസർ പോലെയുള്ള മാരക രോഗങ്ങൾ വന്നുകഴിയുമ്പോൾ അവർക്ക് ഒരുപാട് സഹായവും പിന്തുണയും വേണ്ടിവരുന്ന സമയമാണ്. ആ സമയങ്ങളിൽ അവരെ നോക്കാൻ ആളില്ലാതിരിക്കുക എന്നത് ശാരീരികമായും മാനസികമായും തളർത്തുന്ന ഒരു കാര്യമാണ്. അത്തരമൊരു അവസ്ഥയിലുള്ളവർക്ക് ഏറെ സഹായകമാകുന്ന ഒന്നാണ് പാലിയം ഇന്ത്യയെ പോലുള്ളവർ. സഹായമാവിശ്യമുള്ളവർക്ക് അങ്ങോട്ട് പോയി പരിചരണവും ചികിത്സക്കുവേണ്ട സഹായങ്ങളും ചെയ്തുകൊടുക്കുക എന്നത് ഏറെ മനുഷ്യത്വം നിറഞ്ഞ, പ്രശംസനീയമായ സംഭവമാണ്. അങ്ങനെയുള്ള പാലിയം ഇന്ത്യയുമായി ആലപ്പി റിപ്പിൾസും ചേർന്നു സഹകരിക്കുമെന്ന കാര്യം കേട്ടപോലെ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ വളരെ അധികം സന്തോഷം തോന്നി. ഇത്തരം നന്മകളുമായി ചേർന്ന് പ്രവർത്തിച്ച് അവർക്ക് ഒരു കൈത്താങ്ങാവുക എന്ന് പറയുന്നത് തന്നെ അഭിമാനം തരുന്ന കാര്യമാണെന്ന് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദിൻ പറഞ്ഞു.
ബുദ്ധിമുട്ടനുഭവിക്കുന്നവരെ പിന്തുണക്കുകയെന്ന നമ്മുടെ ഉത്തരവാദിത്വം സമൂഹത്തോട് പറയുവാൻ വളരെ മികച്ച ഒരു ആശയമാണ് ആലപ്പി റിപ്പിൾസുമായുള്ള സഹകരണം. ഇത് ഇനിയും ഒട്ടേറെ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഒരു പ്രവർത്തനം കായിക രംഗത്തെ മറ്റ് സംഘടനകൾക്കും വ്യക്തികൾക്കും ഇതുപോലെയുള്ള സഹകരണത്തിന് പ്രചോദനവും മാതൃകയായും മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പാലിയം ഇന്ത്യ ചെയർമാൻ ബിനോദ് ഹരിഹരൻ പറഞ്ഞു.
—
Thanks and Regards,
Akshay
8129968106
Web : www.accuratemedia.in
Email: accuratemediacochin
Indywood Advertising Excellence Award 2017 Best PR Agency.
PConsider the environment. Please don’t print this e-mail unless you really need to.
This post has already been read 732 times!
Comments are closed.