കവിതകൾ

ഹിംസ

ഹിംസ കൊടികുത്തി വാണിടും കാലമല്ലയോ ഇന്നിന്റെ മണ്ണിൽ
ആർത്തിരമ്പുന്നത്.
കത്തിജ്വലിക്കുന്ന കോപവും സ്നേഹമാം
കണികകൾ വറ്റി പോയൊരാകർമ്മവും
മർത്യന് ശാപമായി
മാറീടുമീ കാലത്ത്.
അമ്മയെന്നില്ല പെങ്ങളെന്നില്ല
പിഞ്ചുകുഞ്ഞെന്നില്ല
പിച്ചിച്ചീന്തിടുന്നു അവർ
ഭ്രാന്തൻമാർ
കൊന്നിട്ടും കൊതിതീരാതെ ചോരയുടെ മണം
പിടിച്ചലയുമാ…
ചില ചാനൽ
കഴുകൻമാരും.!
മാറ്റം അനിവാര്യമല്ലയോ മർത്യാ ?…
ഈ ഹീനമാം
പ്രവൃത്തികളിൽ
നിന്നും നിനക്ക്
ഇനിയും വറ്റാത്തകരുണ നിൻ ഹൃദയത്തിലുണ്ടെങ്കിൽ
പ്രതികരിച്ചീടുക
നല്ല നാളെക്കു വേണ്ടി..

This post has already been read 2129 times!

Comments are closed.