കവിതകൾ

അശ്രുനേദ്യം ഷിബു കണിച്ചുകുളങ്ങര

അശ്രുനേദ്യം

എന്തൊരു ഗർവ്വ് ആണീ
മയിലുകൾക്കമ്പോമയിൽ
പീലിയതൊരെണ്ണം
ചോദിച്ചതും വ്യഥാവിലായി
തന്നീടുമോ ഇത്തിരി
കസ്തുരി ഗന്ധത്തിന്നകമ്പടി
ഹിമാലയം വിലസിന മാനുകൾ
ചോദ്യങ്ങളൊന്നും കേട്ടതേയില്ലാ
ഗോപീക്കുറി തൊടുവതിന്നായി
ചന്ദനം ഇത്തിരി തന്നീടുക
കേട്ടഭാവമേയില്ല ചന്ദനമരങ്ങൾക്കും
കാനനച്ചോല തൻ തീരത്തിലായ്
മർമ്മരങ്ങളിൽ പലവിധ
ഈരടികൾ കേട്ടപ്പോൾ
പാഴ്മുളം തണ്ടൊരെണ്ണം ഞാനും
തെരഞ്ഞു കണ്ടതേയില്ലാ….
ആ നന്ദിനി പശുവിനോട് കുറച്ച്
വെണ്ണയെങ്കിലും തരുമോയെന്ന്
ചോദിച്ചപ്പോളാകട്ടേ കുറുമ്പ് കാട്ടി
അവളെന്നേ വിരട്ടിയും വിട്ടു.
എല്ലാരുമെന്നേ തഴഞ്ഞോരീ
വേളയിൽ അത്ഭുതമായ്
ഗോകുലബാലനതാഅഴകോടെ
വന്നെൻ മുന്നിൽ നില്ക്കുന്നു
ഒന്നും ചോദിക്കാതെ തന്നേ
എല്ലാം തരുന്ന ഭഗവാനേ കണ്ണാ
സ്വീകരിച്ചാലും എന്റെ നയനാശ്രു
കൊണ്ട് നേദിക്കുമീ തുലഭാരം …
ഷിബു  കണിച്ചുകുളങ്ങര

This post has already been read 1238 times!

Comments are closed.