കരയായ്
കരയായ് കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം. റീന മണികണ്ഠൻ
കരയായ് കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം. റീന മണികണ്ഠൻ
പെണ്ണ് ====== അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത തനിത്തങ്കമാണവൾ പെണ്ണ്.., അന്തരാത്മാവിൽ കടലാഴത്തോളം സ്നേഹത്തിൻ കണങ്ങൾ നിറച്ചവൾ പെണ്ണ്.., അഗ്നിപരീക്ഷയാം പാതയിലൂടെ കാതങ്ങൾ ഏറെതാണ്ടിയവൾ പെണ്ണ്., അവൾ അമ്മയാകാം, പെങ്ങളാകാം, മകളാവാം, ഭാര്യയാകാം…… കരിപുരണ്ടലോകത്തവളെ തളച്ചിടാതെ., ഉയിർത്തെഴുന്നേൽക്കാൻ അവൾക്ക് ചിറകുകൾ നൽകീടുക.., പാരതന്ത്ര്യത്തിൻ…
മകനോട് മകനേ അറിയുക നിന്നമ്മയെ നീ ആഴ്ന്നിറങ്ങിയ സ്നേഹക്കടലിനെ പത്തുമാസം ഉദരത്തിലേറി രക്തവും പ്രാണനും നൽകി വയറിൻ തുടിപ്പും വേദനയും മനസിൽ ആഹ്ലാദം പൂണ്ട നിമിഷങ്ങൾ നിന്റെ വരവും കാത്തിരുന്നു സന്തോഷത്തിമർപ്പിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്ന നാളുകൾ സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാൻ…
ഒരു റോഡും,അതിനരികിൽ പരവതാനി വിരിച്ച ആലും, ആലിൻ മടിത്തട്ടിൽ പൊന്തിയ പനയും,കീഴെ നാട്ടുകൂട്ടമിരിക്കും പാകിയ ചെങ്കല്ലുകളും ചുമട്താങ്ങിയും,മൂന്ന്ഭാഗം കൂർപ്പിച്ച് മുളച്ച് വന്ന കരിങ്കൽ ചീളുകളും, ആളുകൾ വന്നും പോയും,കൂട്ടുകൂടിയും, കുട്ടികൾ കളിച്ച് രസിച്ചും തളർന്ന ഒരു ചുവന്ന സായാഹ്നത്തിൽ, കുത്തനെ പൊന്തിയ…
കറങ്ങാൻ പോകുന്ന മനസ്സ് കൂട്ടം തെറ്റിപ്പോയ ആട്ടിൻ കുട്ടിയെപ്പോൽ വിട്ടു പോകുന്നു, മനസ്സ്. മൂവന്തിയായിട്ടും കളി നിർത്താൻ മടിയുള്ള കുട്ടിയായ്. വസിക്കുന്ന, വീട്ടിലോ കൊതിക്കുന്ന, പെണ്ണിലോ പണിയിടങ്ങളിലോ സൌഹൃദക്കൂടാരങ്ങളിലോ നിൽക്കാതെ, ഊടുവഴികൾ പിന്നിട്ട് നിരാലംബന്റെ കണ്ണീരിനുമുന്നിലോ നാളെ പൂക്കും, പൂമരങ്ങളുടെ പ്രതീക്ഷാവഴികളിലോ…
ഭൂമിയുടെ നിറമുള്ള ഭൂപടം മനസ്സേ! നീപറയുന്നു നിനക്കീവഴി കടന്നാണ്, രാവിനെക്കടന്നാണ്, നീല നീലാകാശത്തെ- കടന്ന്നിലാവിൻ്റെ- പാതയും കടന്നാണ് പോകേണ്ടതിനി, ഞാനീ ജാലകംതുറക്കുന്നു എൻ്റെയോർമ്മയിൽ നിന്നുമായിരം വെൺ- പ്രാവുകൾ പറന്നേറുന്നു വെളുവെളുപ്പിൻ മന്ദാരങ്ങൾ വിടരും കിഴക്കായി,യൊലിവിൻ ഇലച്ചാർത്തിലൂഞ്ഞാലിൽ സ്വപ്നാടനം. മനസ്സേ!…
അവൾ പാവമായിരുന്നു അതുകൊണ്ട്? പാവയായ്കണ്ട് വിലയുറപ്പിച്ചു. പ്രതികരിക്കാറില്ലായിരുന്നു. അത് കൊണ്ട്? ഊമയാണെന്ന് മുദ്രവെച്ചു. മധുരമാമേതോ രാക്കിളിത൯ പാട്ടിലെ ശ്രുതിയിൽ അറിയാതലിഞ്ഞപ്പോൾ,.. പാതിതുറന്ന ജാലകവാതിലിലൂടെ നക്ഷത്രങ്ങളെ നോക്കി ചിരിച്ചപ്പോൾ… മനസ്സിലെന്നോ പതിഞ്ഞ ഈരടികൾ മൂളിയപ്പോൾ അപ്പോൾ…..? പതിതയായി, ഭ്രാന്തിയായി ഒടുവിൽ ഇരുട്ടി൯ചങ്ങലകൾ അവൾക്കായ്…