ആയംപാറ കാട്ടിന്റെ നട്ക്ക് കുന്നിന്റെ മുകളില് കിട്ടന്റെ കൊട്ടാരത്തിന് കുറ്റീയിട്ടു. കൂർമ്മപൃഷ്ഠയിലുള്ള സ്ഥലത്തിന്റെ പ്രൗഢി ചമ്പാരൻ കാടും കടന്ന് ചിന്നാടന്റെ അറേലുമെത്തി. “ആയംപാറ കിട്ടന്റെ കൊട്ടാരത്തിന് കുറ്റീട്ടു,ആയംപാറ കാട്ട്ലേക്ക് പോണം.” ചിന്നാടന് ഉൾവളിയുണ്ടായി. ചിന്നാടൻ പണി സാധനങ്ങൾ ചാക്കില് കയറ്റി. ഒലംമ്പ,കത്തി,മഴു,ലവല്,കോല്…

” ചേട്ടായി അച്ഛനെങ്ങനുണ്ട്” വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു ,അയാൾ അതിന്  പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് വാസ്തവം. “ഇന്നലെ ഞാൻ വീഡിയോ കാൾ…

  1. മേജറും കൊറോണയും മാതു വല്യമ്മയുടെ മകൻ മിലിട്ടറിയിലാണ്. അങ്ങ് ദൂരെ , ഇന്ത്യയുടെ ഭൂപടം വരയ്ക്കുമ്പോൾ കാണാവുന്ന ജമ്മുവിൽ തന്നെ. വർഷങ്ങളായിട്ട് അവിടെ ആയതിനാൽ , ഇടയ്ക്കിടെ മകൻ നാട്ടിൽ വരുമ്പോൾ മാതു വല്യമ്മക്ക് വല്യേ പത്രാസാണ്. മകൻ വന്നാൽ…

ദശരഥ വംശത്തിൻറെ ഒരു വീരഗാഥ, ഒരു വാഴ്ത്തുപാട്ട് എന്റെ തൂലികയിൽ നിന്ന് ഉതിരുമ്പോൾ തലപിളർന്നു പോയ എന്റെ കുലത്തിന്റെ ചരിത്രം, ആരും എഴുതാതെ പോയ ചരിത്രം എനിക്ക് മാപ്പ് നൽകിയേക്കില്ല. അല്ല. അതെഴുതുവാൻ ആർക്കാണ് കഴിയുക, രക്തമല്ലാതെ അതിന് യോജ്യമായ മറ്റൊരു…

ഗുരുത്വം  സ്വന്തം വീടും പറമ്പും ബാങ്കിൽ പണയം വെച്ച് അവാർഡ് പടം പിടിക്കാൻ തുനിഞ്ഞ മകൻ ചിത്രത്തിന്റെ പൂജക്ക്‌ വിളക്ക് തെളിയിക്കാൻ വിളിച്ചത് അത്രമേൽ സ്നേഹിക്കുന്ന അമ്മയെയായിരുന്നു. അന്നേരം താൻ കൊളുത്തിക്കൊണ്ടിരിക്കുന്നത് തന്റെ വീട് കൈവിട്ട് പോകാനുള്ള വിളക്കാണെന്നു  പാവം അമ്മക്കറിയില്ലായിരുന്നു.…

പതിവിലും വിപരീതമായി പൂരനഗരിയുടെ കെ സ് ആർ ടി സി ബസ്റ്റാൻഡ് നിറഞ്ഞിരുന്നു. ഓണം അല്ലെ എല്ലാരും നാട്ടിലേക്ക് പോകുന്ന തിരക്കിൽ ആണ് തന്റെ നാടിന്റെ ദിശയിലേക്ക് ഓടുന്ന ബസ് കാണുമ്പോൾ ഒരുപാട് മുഖങ്ങളിൽ കാണുന്ന സന്തോഷം ,തന്റെ പ്രിയപ്പെട്ടവരുടെ കൂടെ…

നിനക്ക് സുഖമല്ലേടീ… ”? അവളുടെ ചോദ്യത്തിന് മറുപടി പറയാൻ വാക്കുകൾ തേടുമ്പോഴേക്കും രോമക്കാടുള്ള കൈകൾ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞു. നിലവിളി പോലെ ഫോൺ നിലത്ത് ചിതറി.തഴമ്പുള്ള കൈപ്പത്തി മുഖത്തേക്ക് കലിയോടെ വീശി ഉയർന്നപ്പോൾ മൂക്കുത്തിയുടെ ചുവന്ന കല്ലിനോടൊപ്പം ചോരത്തുള്ളികൾ നിലത്തു…

അമ്മത്തുരുത്ത്    “നമ്മുടെ ഈ വീടിന് വല്ലാത്തൊരു അമ്മ മണം തോന്നുന്നു .ജയാ. ഒരേ സമയം തന്നെ വാത്സല്യവും സങ്കടവും വരുത്തുന്ന മണം.” തളത്തിലെ മുത്തച്ഛന്റെ ചാരുകസേരയിൽ വളഞ്ഞു കുത്തിക്കിടക്കുന്ന ചോദ്യചിഹ്നത്തിലേക്ക് ജയന്റെ അത്ഭുത നോട്ടം ചെന്നെത്തി. സിറ്റിയിലെ മൾട്ടി നാഷണൽ…

പെരുച്ചാഴി ———————– ബൈക്കു നിർത്തി വീട്ടിന്നകത്തേക്കു കയറവേയാണ്, വാതിൽക്കൽ എന്നെതന്നെ നോക്കി നിൽക്കുന്ന ഭാര്യ വെപ്രാളത്തോടെ വിളിച്ചു പറഞ്ഞത്.. ”ദേ…. ഏട്ടാ…. നിങ്ങടെ മുന്നീ കൂടി എന്തോ ഒന്നു വീട്ടിന്നകത്തേക്ക് ഓടി ക്കയറി പോയി. ” പരിഭ്രമിച്ച് ഞാൻ “എന്ത്..” എന്നു…

തെരഞ്ഞെടുപ്പ് പ്രചാരണം തീർന്നു. പൊടിക്കാറ്റുയർത്തിയ വഴിത്താരകളിലെങ്ങും ഉയർന്നു പാറിയും, ചീറിപ്പാഞ്ഞ വാഹനങ്ങളിൽ പാറിക്കളിച്ചും, പാവപ്പെട്ടവൻ്റെ മോചന ചിഹ്നങ്ങളാടിയ വർണ്ണപ്പതാകകളെല്ലാം പ്രചാരണം കഴിഞ്ഞതോടെ വെളുത്തേടൻ്റെ മുറ്റത്തെത്തി കുമിഞ്ഞു കൂടി. തെരഞ്ഞെടുപ്പിനും, ഫലമറിയുന്നതിനും, മൂന്ന് ദിവസത്തെ സമയമുണ്ട്. അപ്പോഴേക്കും അലക്കി വൃത്തിയായി കിട്ടണം. നാടു…