ഇന്നലെ സന്ധ്യയിലെപ്പോഴോ എൻ മാനസവീണ തന്ത്രികൾ മുറിഞ്ഞു നിശയും നിലാവും ഞാനും മയങ്ങാതെ മൂകമാം യാമം നൊമ്പരവീണയും തേങ്ങീ മൃദുലമായ് നനുത്ത തെന്നലൊന്നു തലോടി മിഴിനീർ പൂക്കൾ ചിതറി അറിയാതെ അറിയാതെ വീണ്ടും നൊമ്പര വീണയും തേങ്ങീ നൊമ്പര വീണയും തേങ്ങീ

#കവിത #അലയാഴി ആഴക്കടലിലെ ആഴത്തിൽ ഞാനൊരു, മത്സ്യകന്യകയായ് തുടിച്ചു നീന്തി പുറ്റുംപവിഴവുമൊത്തുചേർന്നുള്ളോരാ കൊട്ടാരം വെട്ടി തിളങ്ങി നിന്നു.! സ്വർണ്ണമത്സ്യങ്ങളും,വർണ്ണമത്സ്യങ്ങളും., കിന്നാരം ചൊല്ലിയടുത്തു വന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ടുഞാൻ അമ്പരന്നങ്ങനെ നോക്കി നിന്നു. ! നീരാളി പോലുള്ള ദുഷ്ട മത്സ്യങ്ങളും.. വമ്പൻ സ്രാവുകൾ…

കവിത – സ്വത്ത് മുത്തം കൊടുത്തൂഴിയെപ്പുണർന്നീടുവാൻ ചിത്തം തെളിഞ്ഞംശുവെത്തീ, അത്തലെല്ലാമകറ്റീടുന്നു വാസരം ചിത്തിരപ്പൂപോൽ വിടരാൻ.. ഒത്തിരി ദൂരത്തുനിന്നു വന്നൂഴിക്കു വിത്തം കൊടുക്കുന്ന നിന്റെ, ഇത്തിരി വെട്ടം മതിയിരുട്ടാരെയും കുത്തിനോവിക്കാതെ മാറാൻ.. ഉത്തമനാം നിന്റെ തേജസ്സിൽ നിന്നൊരു പുത്തൻ പ്രഭാതം വരുമ്പോൾ, ചെത്തിയ…

ഉള്ളതും ഇല്ലാത്തതും~ രചന~ഗീത മന്ദസ്മിത ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും എന്ന് അറിയുന്നതുകൊണ്ടാണ് ഈയുള്ള കാലം വരെ ഈയുള്ളവൾ ഉള്ളതൊന്നും പറയാതിരുന്നത് ഇല്ലാത്തതു പറഞ്ഞാലോ അത് ഉള്ളതല്ലെന്ന് എല്ലാവരും പറയുകയും ചെയ്യും. അപ്പോൾ പിന്നെ…