നീയുള്ള ലോകം ഇത്ര സുന്ദരമാണ് എത്ര കണ്ടാലും പിന്നെയും കാണാൻ മോഹിക്കുന്ന ഒരുപാട് സ്വപ്നങ്ങളുണ്ട് നിന്നെക്കുറിച്ചോർക്കുമ്പോൾ …… ഒന്നു നിന്നടുത്തെത്താനായ് .. തിരക്കില്ലാത്ത കടൽത്തീരത്ത് കടൽ കാറ്റേറ്റ് ഒന്നിച്ചൊന്നു നടക്കാൻ….. ഒന്നു തൊടാനായ് കൊതിക്കുന്ന നിന്റെ വിരലുകൾ ചേർത്തു പിടിച്ച് അസ്തമയ…

ഈ തുരുത്തിൽ തീ കാറ്റ് വീശി തുടങ്ങി… ചിറക് കരിയും മുന്നേ തിരിച്ചു പറക്കുക നീ… ഇല കൊഴിഞ്ഞ മരച്ചില്ലകൾ ഇളകി വീഴും മുന്നേ നിന്റെ ചിറകുകൾക്ക് തൂവൽ നഷ്ടപെടും മുന്നേ നീ തിരിച്ചു പോവുക.. നീ ചേക്കേറിയ വൻ കരകളിൽ…

ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിലും എന്തിനുമേതിനും അമ്മയെ ബുദ്ധിമുട്ടിക്കുമ്പോൾ ഒരസൗകര്യവും കാട്ടാതെ എല്ലാ തിരക്കിനിടയിലും അതെല്ലാം ചെയ്ത് തരുമ്പോഴും ഓർത്തില്ല. തന്നെ പോലെ തന്നെ അമ്മയ്ക്ക് ഉള്ളത് രണ്ട് കൈകൾ മാത്രമായിരുന്നെന്ന് ഉണ്ണിമായ

 വിധി “ഇവനെ കൊണ്ട് തോറ്റു.”ലക്ഷ്മിക്ക് ദേഷ്യം സഹിക്കാനാവാത്തതിനാൽ കൈയിലിരുന്ന കുറ്റിചുലിൻ്റെ പിറകുവശത്ത് രണ്ട് ഇടിവച്ചു കൊടുത്തു. ഉടുത്തിരുന്ന പാവാട ഒന്നുകൂടി കുത്തി ഉടുത്തു കൊണ്ട് വീണ്ടും മുറ്റം അടിച്ചു തുടങ്ങി. അല്ല , ലക്ഷ്മി കുട്ടിയേ…ആരോടാണ് രാവിലെ ഇത്ര കലിപ്പ് കാട്ടുന്നത്.?…