പെൺ വിത്ത്…
പെൺ വിത്ത്… ……………………… കഴിയുമെങ്കിൽ ഇനിയെനിക്കൊരു കുന്നിക്കുരുവായി പുനർജനിക്കണം.. നിറമുണ്ടെന്നു സ്വയം തിരിച്ചറിയും വരെയും കണ്ണടച്ച് ഇരുട്ടിൽ ഉറക്കം നടിക്കണം… ഒരിക്കൽ.. വികാരങ്ങളൊക്കെയും ഒരേനിറത്തിൽ വരച്ചുവെച്ച അനേകം പെൺവിത്തുകൾക്കൊപ്പം പുറംതോട് തകർത്തു പുറത്തേക്ക് തെറിക്കണം… കുലസ്ത്രീയുടെ കുപ്പായമഴിച്ചെറിഞ്ഞ ആശ്വാസത്തിൽ സ്വാതന്ത്രത്തിന്റെ മണംപിടിച്ച്…