<
p dir=”ltr”>ബഹുമാനപ്പെട്ട സർ,
<
p dir=”ltr”>അസാപ് കേരളയുടെ ഇ എ കോഴ്സിന് ആമുഖമായി നൽകുന്ന ഒരു ഫൗണ്ടേഷൻ കോഴ്സിനെക്കുറിച്ചാണ് ഈ വാർത്ത. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ഈ കോഴ്സിനെക്കുറിച്ചുള്ള വാർത്ത നൽകി സഹായിക്കുമല്ലോ.
<
p dir=”ltr”>
<
p dir=”ltr”>പത്രകുറിപ്പ്
<
p dir=”ltr”>കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് അസാപിന്റെ ഇ. എ. ബ്രിഡ്ജ് കോഴ്സ്
<
p dir=”ltr”>യുഎസ് നികുതി രംഗത്ത് ജോലി കണ്ടെത്താം
<
p dir=”ltr”>തിരുവനന്തപുരം: കേരളത്തിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള യു എസ് നികുതി രംഗത്ത് ജോലി കണ്ടെത്താൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് (ഇ. എ.) കോഴ്സിന്റെ ഭാഗമായി അസാപ് കേരള നാലു ദിവസം നീളുന്ന ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു. കൊമേഴ്സ് വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഇ എ പരിശീലനവും യോഗ്യതയും ലഭിച്ചവർക്കുള്ള സാധ്യതകൾ, യു എസ് നികുതി രംഗത്ത് എങ്ങനെ കരിയർ കണ്ടെത്താം എന്നിവ സംബന്ധിച്ച കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രവേശിക എന്ന രീതിയിലാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
<
p dir=”ltr”>ഇ എ യോഗ്യതയുള്ളവർക്കുള്ള സാധ്യതകളെ കുറിച്ച് കൊമേഴ്സ് വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള ധാരണ നൽകുക, ഭാവി കരിയറിനെക്കുറിച്ചു തീരുമാനമെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ കോഴ്‌സ്. യുഎസ് നികുതി രംഗത്ത് വലിയ അവസരങ്ങൾ തുറന്നിടുന്ന ഇ എ യോഗ്യത നേടാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനാണ് ഇ. എ. ബ്രിഡ്ജ് കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. യുഎസ് നികുതി ഫയലിംഗുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് ധാരണ ലഭിക്കും. അസാപ് കേരള നൽകുന്ന ഇ. എ കോഴ്സിന് ചേരുന്നതിന് മുമ്പ് ഈ പുതിയ തൊഴിൽ മേഖലയെ കുറിച്ച് വിശദമായി അറിയാനും ബ്രിഡ്ജ് കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കും.
<
p dir=”ltr”>കൂടുതൽ വിവരങ്ങൾക്ക്: 04712737844