മുൻ മന്ത്രി കെ പി മോഹനൻ ബി ജെ പി യിലേക്കോ?
ജനതാദൾ അതിൻ്റെ രാഷ്ട്രീയ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ സുരക്ഷിത താവളം തേടി പോവുകയാണ് നേതാക്കൾ .ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി ) യു ഡി എഫ് വിട്ട് ഇടത് മുന്നണിയിൽ ചേക്കേറിയതോടെ ചില നേതാക്കളുടെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രി ആയ ആളാണ് കെ പി മോഹനൻ .
യു ഡി എഫ് അധികാരത്തിലുള്ള സമയത്താകെയും പല രീതിയിലുള്ള രാഷ്ടീയ അംഗീകാരം ലഭിച്ചിരുന്നു പഴയ സോഷ്യലിസ്റ്റ് പ്രതാപിയായിരുന്ന പി ആർ കുറുപ്പിൻ്റെ മകന് .
പക്ഷേ വീരേന്ദ്രകുമാർ കളം മാറിയതോടെ കെ പി മോഹനൻ്റെ രാഷ്ടീയ ഭാവിയാകെയും ഇല്ലതാവുകയും കേരളത്തിൻ്റെ പൊതു രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയുമാണ്. ഇടത് മുന്നണി കുത്തുപറമ്പ് മണ്ഡലം ദളിന് കൊടുക്കില്ലന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിൽ സുരക്ഷിത താവളമൊരുക്കാനുള്ള ശ്രമം കെ പി മോഹനൻ തുടങ്ങി കഴിഞ്ഞതായിട്ടാണ് അറിവ്.
പി ആർ കുറുപ്പ് വിത്തിട്ട് വളർത്തിയെടുത്ത കുറച്ചധികം സോഷ്യലിസ്റ്റുകൾ ഇപ്പോഴും പഴയ പെരിങ്ങളം മണ്ഡലത്തിലുണ്ട് .പതിനഞ്ചായിരത്തോളം അനുയായികൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. അതിലേറെയും സി പി എമുമായി രമ്യതയിൽ പോകാൻ കഴിയാത്തവരാണ് .കാരണം പെരിങ്ങളത്തെ ജനതാദളുകാർ എക്കാലത്തും സി പി എം ൻ്റെ ആക്രമണത്തെ നേരിട്ടവരാണ് അത് കൊണ്ട് ഇടത് മുന്നണിയിൽ ആണെങ്കിൽ പോലും അരിവാൾ ചുറ്റികയിൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയില്ല. പിന്നെയുള്ള ഏക വഴി ബി ജെ പി യുടെ വാതിലിൽ മുട്ടുക എന്നതാണ് .കെ പി മോഹനൻ മുട്ടിയാൽ തുറക്കപ്പെടുന്ന വാതിലാണ് പെരിങ്ങളത്തെ ബി ജെ പി യുടേത് . അതിന് പല കാരണങ്ങളുമുണ്ട്
2016 ലെ തിരഞ്ഞെടുപ്പിൽ
20787 വോട്ട് ബി ജെ പി ക്ക് ലഭിച്ചിരുന്നു അതായത് ആകെ പോൾ ചെയ്തതിൻ്റെ 16.8%
കെ പി മോഹനന് കിട്ടിയ വോട്ട് 54722 – 37.27 %
കെ കെ ശൈലജക്ക് കിട്ടിയത് 67013 വോട്ടും 45.64% 12291 വോട്ടിൻ്റെ ഭൂരിപക്ഷം കെ കെ ശൈലജ ക്ക് ലഭിച്ചിരുന്നു കെ പി മോഹനൻ്റെ രണ്ട് അപരന്മാർ 1396 പിടിച്ചു
കെ പി മോഹനൻ കിട്ടിയി വോട്ടിൽ അവരുടെ തന്നെ അവകാശവാദം പോലെ 15000 വോട്ട് ജനതാദളിൻ്റെതാണ് ആ പതിനഞ്ചായിരവും ബി ജെ പി യുടെ ഇരുപതിനായിരവും കെ പി മോഹനന് സി പി എം ,കോൺഗ്രസ് പാർട്ടികളിൽ നിന്ന് കിട്ടാവുന്ന തീവ്രഹിന്ദുത്വ വോട്ടും ചേർന്ന് ശക്തമായ ത്രികോണ മത്സരവുമായാൽ പഴയ പെരിങ്ങളം മണ്ഡലം ഉൾപ്പെടുന്ന കുത്തുപറമ്പ് മണ്ഡലത്തിൽ കെ പി മോഹനൻ്റെ സഹായത്താൽ ബി ജെ പി അക്കൗണ്ട് തുറന്ന് കളയുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കുന്നത്
മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത് .കെ എം സൂപ്പി യെ പോലുള്ളവരെ ജയിപ്പിച്ചത് ഇവിടെ നിന്നാണ് .ഈ മണ്ഡലം ദളിന് നൽകി അഴിക്കോട് മണ്ഡലം വെച്ച് മാറുകയാണ് ലീഗ് ചെയ്തത് .പി ആർ കുറുപ്പി നോട് സ്നേഹാദരവ് വെച്ച് പുലർത്തിയവരാണ് പെരിങ്ങളത്തെ മുസ്ലീങ്ങൾ അതെല്ലാം മോഹനന് തുണയാകും .പക്ഷേ മോഹനൻ നേരിട്ട് ബി ജെ പി യിൽ പോയി രാഷ്ട്രീയമായി ആത്മഹത്യ ചെയ്യുമോ? ജനതാദിളിന് പുതിയൊരു കുറുപ്പ് വിഭാഗം ഉണ്ടാവുമോ? എന്നതാണ് ഇനി കാണാനുള്ളത്
ഈ രീതിയിലുള്ള തന്ത്രപരമായ സമീപനം സ്വീകരിക്കുമ്പോഴും ദളിലെ ഭൂരിപക്ഷം പ്രവർത്തകരും സി പി എം നെതിരെ എന്ന പൊതുവികാരം ഉയർത്തി ബി ജെ പി യോടപ്പം നിൽക്കാനാണ് സാധ്യത. ഒരു പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ജനതാദളിൻ്റെ ദേശീയ നേതൃത്വം ബി ജെ പി യുമായി ഐക്യപ്പെടാൻ സാധ്യത കാണുന്നുണ്ട് . കർണ്ണാടക രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആളുകൾക്ക് മനസിലാവും. കുമാരസ്വാമി ബി ജെ പി യിലേക്ക് പോകാനുള്ള നാൾ കുറിച്ചിരിക്കുകയാണ് .
ദ്രാവിഡൻ
This post has already been read 1807 times!
Comments are closed.