ബ്രേക്കിംഗ് ന്യൂസ്

എല്ലാ പ്രെടോൾ പമ്പുകളിലും ബാറ്ററി ചാർജിംഗ് യൂണിറ്റുകൾ

എല്ലാ പ്രെടോൾ പമ്പുകളിലും
ബാറ്ററി ചാർജിംഗ് യൂണിറ്റുകൾ

രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിങ് സൗകര്യം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്പുകളില്‍ ഓരോ ഇ ചാര്‍ജിങ് കിയോസ്കെങ്കിലും സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരി വെളിപ്പെടുത്തി.

ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളുടെ ചരക്ക്, സേവന നികുതി(ജി എസ് ടി) അഞ്ചു ശതമാനമായി കുറച്ചെന്നും നികുതി നിര്‍ണയത്തിനായി ഇരുചക്ര, ത്രിചക്രവാഹനങ്ങളിലെ ബാറ്ററി വിലയെ വാഹനവിലയില്‍ നിന്നു വേര്‍പെടുത്താനും ധാരണയായെന്നും ഗഢ്കരി പറയുന്നു. ബാറ്ററിയുടെ മൂല്യം വാഹന വിലയുടെ 30 ശതമാനത്തോളം വരും.

ബാറ്ററി ചാര്‍ജിങ് സൗകര്യം വ്യാപകമാവുന്നതോടെ കൂടുതല്‍ ആളുകള്‍ വൈദ്യുത വാഹനം തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അടുത്ത അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തിലെ തന്നെ പ്രധാന വാഹന നിര്‍മാണമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ മാത്രമല്ല, എഥനോളും സമ്മര്‍ദിത പ്രകൃതി വാതക(സി എന്‍ ജി)വും ഇന്ധനമാക്കാന്‍ പ്രാപ്തിയുള്ള ഫ്ളെക്സ് എന്‍ജിനുകള്‍ വികസിപ്പിക്കാനും ഗഢ്കരി വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

This post has already been read 1511 times!

Comments are closed.