
ഇടതും ,വലതും മുന്നണികൾ വിപുലീകരണത്തിന്റെ തിരക്കിലാണ് .ഇടത് ലക്ഷ്യം ഭരണം നിലനിർത്തലും വലത് ലക്ഷ്യം ഭരണം പിടിക്കലുമാണ് .ഇതിന് വേണ്ടി നാലാൾ തികച്ചില്ലാത്തതിനൊക്കെ കൂട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി കൺവീനർമാർ .ഇടത് മുന്നണിയിൽ ഇപ്പോൾ 11 പാർട്ടികളായി പുറമെ നിന്ന് പിൻതാങ്ങി തളർന്നവർ വേറെയും .വലതിനകത്ത് 6 പേരും ,അകത്താവാൻ കാത്തിരിക്കുന്നവർ വേറെയും .
സി പി എം ,കോൺഗ്രസ് ഇവ കഴിഞ്ഞാൽ സിപിഐ, ലീഗ് ,കേരള കോൺഗ്രസ് (ജോസ് ,ജോസഫ് ഇവ ) നും മാത്രമെ കുറച്ച് മണ്ഡലങ്ങളിൽ സ്വാധീനമുള്ളൂ എന്നതല്ലെ യാഥാർത്ഥ്യം .വടകര ,ചിറ്റൂർ ,കൽപ്പറ്റ ,കോവളം ,തിരുവല്ല ഇവിടങ്ങളിൽ ജനതാദൾ ഗ്രൂപ്പുകൾക്കും ഇത്തിരി ബലമുണ്ട്.മറ്റു പാർട്ടികളെല്ലാം നേതാക്കൾ കൂട്ടം മാത്രമല്ലെ .ഒറ്റക്ക് നിന്നാൽ ഒരു പഞ്ചായത്തംഗത്തെപ്പോലും സൃഷ്ടിക്കാൻ കഴിയാത്തവർ .
ഇടതിലെ കടന്നപ്പള്ളി പാർട്ടി ,സ്കറിയാ തോമസ് പാർട്ടി ,ആന്റണി രാജു പാർട്ടി ,വലതിലെ അനൂപ് സി.പി ജോൺ പാർട്ടി തുടങ്ങിയവ വെന്റിലേറ്ററ്റലാണ് .ഏതു നിമിഷവും തീരും എന്ന അവസ്ഥ .കേരള കോൺഗ്രസ് ജേക്കബ്ബ് ,പിള്ള ,ഐ എൻ എൽ, ഫോർവേർഡ് ബ്ലോക്ക് ഇവയൊക്കെ കോവിഡ് കാലം കടന്നാൽ കടന്നു എന്നു പറയാം .ഇതാണ് മുന്നണിക്കകത്തെ അവസ്ഥ .ഇനി വരാനിരിക്കുന്ന പി സിമാരുടെ കാര്യവും അതിദയനീയം തന്നെ .
This post has already been read 6545 times!


Comments are closed.