
മകന്റെ വിവാദ അറസ്റ്റും ,തുടർന്ന് വരുന്ന കേസുകളും കൊണ്ട് വയ്യാതായ കോടിയേരി വിശ്രമിക്കുവാൻ പോവുന്നു . ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് തൽക്കാലം മാറി നിൽക്കാൻ ആഗ്രഹിക്കുന്നതായി കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു .സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ചെയ്തികൾ പാർട്ടിക്ക് വലിയ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് പാർട്ടി വിലയിരുത്തൽ .കേസുകളാണെങ്കിൽ ദിനംപ്രതി ശക്തമായി മാറുകയാണ് .നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ ,ലൈഫ്മിഷൻ ഇടപാട് ,സ്വർണ്ണക്കടത്ത് ഇവയിലൊക്കെ പ്രതിരോധിച്ചു പാർട്ടി വലഞ്ഞിരിക്കുകയാണ് .ഇതിനിടയിലാണ് സെക്രട്ടറിയുടെ മകന്റെ മയക്കു മരുന്ന് കേസ് .സെക്രട്ടറി മാറിനിൽക്കുന്നതാണ് ഇപ്പോൾ നല്ലതെന്ന കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിൽ ഭൂരിപക്ഷ അഭിപ്രായമുണ്ടായത് കോടിയേരിക്ക് തിരിച്ചടിയായി . തൽക്കാലം തടി രക്ഷിക്കുവാൻ നല്ലത് അനാരോഗ്യവും ,വിശ്രവുമാണ് എന്ന് തിരച്ചറിഞ്ഞാണ് പാർട്ടിയോടുള്ള കോടിയേരിയുടെ പുതിയ വിശ്രമ അപേക്ഷ .
This post has already been read 3149 times!


Comments are closed.