സ്പോർട്സ്

പ്ലേഓഫ് തേടിയ പ്ലേകൾ..

ആയിരം ആറ് കടന്ന് ഗെയ്ൽ,
അറനൂറ് കടന്ന് രാഹുൽ,
യാദവ് ,റാണ ,സാഹ ,പടിക്കൽ ,സഞ്ജു, ഹാർദിക്ക് ,കിഷൻ ,ചക്രവർത്തി ..
തുടർ തോൽവിയുടെ ഡൽഹി ,
കറുത്ത കുതിരയാവാൻ ഹൈദരാബാദ് ,
പച്ചയണിഞ്ഞിട്ടും പച്ച തൊടൊതെ ബാംഗ്ളൂർ
ഇതായിരുന്നു കഴിഞ്ഞ ഐപിൽ കാഴ്ചകൾ ..
ആധികാരികതയോടെ തന്നെ മുംബൈ പ്ലേഓഫിലെത്തിക്കഴിഞ്ഞു .ചെന്നൈ എത്താതെയും പോയി .മറ്റുള്ളവർ തീവ്ര പോരാട്ടത്തിന്റെ അവസാന ഘട്ടത്തിലും .ഹൈദരാബാദ് ,പഞ്ചാബ് ,രാജസ്ഥാൻ ,കൊൽക്കത്ത ഇവരാണ് നിർണ്ണായക അവസ്ഥയിലുള്ളത് .തുടർച്ചയായ നാലാം തോൽവി ഡൽഹിയെ പ്രതിസന്ധിയിലാക്കായിട്ടുണ്ട് .മികച്ച രീതിയിൽ സീസൺ തുടങ്ങിയ അവർ അടിതെറ്റിയ അവസ്ഥയിലാണ് .ബൗളിംഗ് ഡിപ്പാർട്ട്മെൻറിൽ കാര്യമായ പ്രശ്മില്ലെങ്കിലും ബാറ്റിംഗ് ആണ് അവരെ തോൽപ്പിക്കുന്നത് .പവർപ്ലേയിൽ കളിക്കാവുന്ന ആൾ ധവാനിലേക്ക് ചുരുങ്ങുന്നു .ഒരു ഫിനിഷറുടെ അഭാവം നല്ലോണം ഉണ്ട് .സമാന അവസ്ഥയാണ് കൊൽക്കത്തക്കും .ഒരു മോർഗൻ മാത്രം .ഡത്ത് ഓവറുകളിൽ ബൗൾ ചെയ്യാൻ അവർ കാര്യമായി പഠിക്കേണ്ടിയിരിക്കുന്നു . ഇപ്പോൾ താരമാവുന്നത് ഹൈദരാബാദ് ആണ് .സാഹയും, പാണ്ഡെയും ,ഹോൾഡറും സുന്ദരമായി ബാറ്റ് ചെയ്യുന്നു ഒപ്പം നടരാജനും ,സന്ദീപും ഉൾപ്പെടുന്ന ബൗളിംഗും .താരത്തിളക്കമല്ല ടീം തിളക്കമാണവർ .അതു പോലെ തന്നെ പഞ്ചാബും. ഗെയിലിന്റെ സാന്നിധ്യം ടീമിന് നൽകുന്ന ഊർജ്ജവും ഫോമിലുള്ള രാഹുലും ,ഷമിയും ,ബിഷ്ണോയിയും ,അശ്വിനും, ഗില്ലും നല്ല ടീം സെറ്റായി കഴിഞ്ഞു .ബൗളർമാരെ കൃത്യമായി വിനിയോഗിക്കുവാൻ ക്യാപ്റ്റൻ രാഹുൽ പഠിച്ചു കഴിഞ്ഞു . ബാംഗ്ളൂരും ,രാജസ്ഥാനും ഏതാണ്ട് ഒരേ അവസ്ഥയിലാണ് എന്ന് പറയാം .ഷോർട്ട് പിച്ച് ബോളുകളെ നേരിടുന്ന തന്ത്രം ഇവർ പരിശീലിക്കേണ്ടിയിരിക്കുന്നു .മുംബൈ ബാംഗ്ളൂരിനെ വീഴ്ത്തിയത് ഇതിലൂടെയാണ് .പടിക്കൽ സ്ഥിരത പുലർത്തുന്നു അതേ പോലെ ഒരു ബാറ്റ്സ്മാന്റെ കുറവ് ബാംഗ്ളൂരിനും നല്ല അഞ്ചാം ബൗളറുടെ കുറവ് രാജസ്ഥാനും ഉണ്ട് . സഞ്ജു ,സ്റ്റോക്സ് ഇവർ വീണ്ടും തിളങ്ങി തുടങ്ങിയത് രാജസ്ഥാന് ആശ്വാസമാവുന്നു .

This post has already been read 1969 times!

Comments are closed.