ഇലക്ഷൻ വാർത്തകൾ

കണ്ണൂരിൽ മുല്ലപ്പള്ളി എതിർപ്പുമായി സുധാകരപക്ഷം

ദ്രാവിഡൻ എക്സ്ക്ലുസീവ്

കണ്ണൂരിൽ മുല്ലപ്പള്ളി
എതിർപ്പുമായി സുധാകരപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കോൺഗ്രസ്സിൻ്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വിടാനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലും മുന്നണിയിലും സംഘർഷം മൂർച്ചിക്കുന്നു

കണ്ണൂർ നിയമസഭാ സീറ്റ് കഴിഞ്ഞ തവണ മറ്റ പല കാരണങ്ങളാലും കൈവിട്ട് പോയെങ്കിലും ഇക്കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെട്ടപ്പിൽ തിളക്കമാർന്ന വിജയമാണ് കണ്ണൂർ മണ്ഡലം ഉൾപ്പെടുന്ന വാർഡുകളിൽ കോൺഗ്രസ്സ് കാഴ്ചവെച്ചത്.
സുധാകരവിഭാഗത്തിൻ്റെ കൂടെ നിൽക്കുന്ന റിജിൽ മാക്കുറ്റിക്ക് കരുതി വെച്ച സീറ്റായിരുന്നു കണ്ണൂർ. മാക്കുറ്റി ഇതിനകം പ്രചരണങ്ങൾ തുടക്കം കുറിച്ചിരുന്നു.

ഒരു വിധം നേരാവണ്ണം കണ്ണൂരിലെ സ്ഥാനാർത്ഥി വിഭജനം പൂർത്തി ആയ ഘട്ടത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നത് ഇത് കെ.സുധാകരനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഒരു കാരണവശാലും മുല്ലപ്പള്ളിക്കായ് കണ്ണൂർ സീറ്റ് വിട്ട് തരില്ല എന്ന ഉറച്ച തീരുമാനത്തിലാണ് കണ്ണൂർ ഡി സി സി കഴിഞ്ഞ കുറേ കാലങ്ങളായി സുധാകരനും, മുല്ലപ്പള്ളിയും ലിഫ്റ്റിൽ കണ്ടാൽ പോലും സംസാരിക്കാറില്ല കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് മുല്ലപ്പള്ളി മാറ്റി നിന്നിട്ട് വർഷങ്ങളായി കണ്ണുരിലെ നേതാക്കളിൽ മമ്പറം ദിവാകരനൊഴിച്ച് മറ്റാരു മായും ബന്ധവും മുല്ലപ്പള്ളിക്കില്ല

മാർകിസ്റ്റ് പാർട്ടിയോട് നിരന്തരം പടവെട്ടി നിലനിർത്തി പോരുന്ന കണ്ണൂർ സീറ്റ് മുല്ലപ്പള്ളിക്ക് സ്വർണ്ണതളികയിൽ വെച്ച് കൊടുക്കാൻ തയ്യാറില്ലന്നാണ് സുധാകരപക്ഷത്തിൻ്റെ തീരുമാനം അങ്ങനെയെങ്കിൽ മത്സരത്തിനില്ലെന്ന് മുല്ലപ്പള്ളി അത് സുധാകരനെ ഏറെ കുഴപ്പത്തിലാക്കും മുല്ലപ്പള്ളി മത്സര രംഗത്ത് വന്നാലെ സുധാകരന് കെ പി സി സി പ്രസിഡണ്ടാവാൻ സാധിക്കും
എങ്ങനെ വന്നാലും അവസാന ലാപ്പിൽ മുല്ലപ്പള്ളി തന്നെ
റിജിൽ മാക്കുറ്റി പൂഞ്ഞാറിലേക്കും

This post has already been read 3373 times!

Comments are closed.