ആരോഗ്യം

കഞ്ഞി വെള്ളം കുടിച്ചാൽ ശരീരഭാരം കുറക്കാം

kanji

കഞ്ഞി വെള്ളം കുടിച്ചാൽ ശരീരഭാരം കുറക്കാം

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. കഞ്ഞിവെള്ളം ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മ്മം തിളങ്ങാനും തലമുടിയുടെ ആരോഗ്യത്തിനുമൊക്കെ കഞ്ഞിവെള്ളം ഉപയോഗിക്കാം എന്നാല്‍, പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതല്ല എന്നാണ് ഉത്തരം. കഞ്ഞിവെള്ളത്തില്‍ സ്റ്റാര്‍ച് ധാരാളം ഉണ്ട്. അതായത്  അന്നജവും ഷുഗറും ആണ് ഇതിലൂടെ ശരീരത്തില്‍ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം അധികം കുടിക്കുന്നത് നന്നല്ല.
എന്തു സമ്മാനമാണ് തനിക്ക് വേണ്ടത് എന്നതാണ് കത്തില്‍ എഴുതേണ്ടത്.  ഒരു അഞ്ചാംക്ലാസ്സുകാരിയും അമ്മയുടെ നിര്‍ബന്ധപ്രകാരം കത്തെഴുതി.  അവള്‍ പാവക്കുട്ടിയോ ബലൂണോ മറ്റോ എഴുതുമെന്നാണ് എല്ലാവരും കരുതിയത്.  പക്ഷേ, അവളുടെ കത്ത് വായിച്ച എല്ലാവരുടേയും കണ്ണ് നിറഞ്ഞുപോയി. ‘ എനിക്ക് എന്തോ അസുഖമുണ്ട്, നേരെ നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് ഉണ്ട്, സ്‌കൂളില്‍ എല്ലാവരും എന്നെ കളിയാക്കുന്നു.  ആരും പരിഹസിക്കാത്ത ഒരു ദിവസം സാന്താ, എനിക്ക് സമ്മാനിക്കാമോ?’  പലരും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത് ചെയ്തുപോയ തെറ്റുകള്‍ കൊണ്ടോ അകപ്പെട്ടുപോയ കെണികളുടെ ആഴംകൊണ്ടോ അല്ല.  അവയെക്കുറിച്ച് ആളുകള്‍ പരത്തുന്ന അപമാന വാര്‍ത്തകള്‍ ഓര്‍ത്താണ്.  പരിഹാസത്തിന്റെ ഇരയായി ശിഷ്ടജീവിതം മാറുന്നത് ഓര്‍ത്താണ്.  എത്ര ദുര്‍ബലവും ലോലവുമായിരിക്കും ഓരോ മനസ്സും.  പുറമേ കാണുന്ന ദൃഢതയോ ആര്‍ജ്ജവമോ ഒന്നും പലപ്പോഴും അതിനുണ്ടാകണമെന്നില്ല.  പരിഹസിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ ഒരിക്കലും ഏര്‍പ്പെടാത്ത പരീക്ഷണങ്ങള്‍ക്കും സാഹസികതകള്‍ക്കും എല്ലാവരും തയ്യാറാകും.  തിരുത്താന്‍ കഴിയുന്ന തെറ്റുകളെ പരിഹസിക്കുന്നതില്‍ ഒരു നീതിബോധമെങ്കിലും ഉണ്ട്,  എന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത കുറവുകളെ ഉയര്‍ത്തിക്കാട്ടി അപമാനിക്കുന്നത് മാനസികവൈകല്യം തന്നെയാണ്.  ജീവിക്കാനുള്ള അവകാശത്തേക്കാള്‍ പ്രധാനമാണ് അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവകാശം.  പളുങ്കുപാത്രങ്ങളില്‍ മാത്രല്ല, മനുഷ്യഹൃദയങ്ങളിലും എഴുതിവെച്ചിട്ടുണ്ട് ‘ഹാന്റില്‍ വിത്ത് കെയര്‍ ‘ എന്ന്.  നമുക്കും അതോര്‍മ്മിക്കാം – ശുഭദിനം

This post has already been read 2572 times!

Comments are closed.