ബ്രേക്കിംഗ് ന്യൂസ്

100 രൂപ കയ്യിൽ ഇല്ലാത്തത് കൊണ്ട് മധ്യവയസ്‌കന് നേരെ പോലീസ് കാടത്തം

dhravidan
police

പോലീസ് ചെക്കിങ് സമയത്ത് പുക പരിശോധ സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ല എന്ന കാരണത്താൽ 100 രൂപ അടക്കാൻ ആവശ്യപ്പെടുകയും എന്നാൽ തന്റെ കയ്യിൽ പണം ഇല്ല കോടതിയിൽ അടച്ചോളാം എന്ന് മറുപടി നൽകിയ അഷ്‌റഫ് കബ്ലക്കാട് എന്നയാൾ ആണ് പോലീസ് ന്റെ കാടത്തം ഏറ്റുവാങ്ങേണ്ടി വന്നത്. എമർജൻസി ആയിട്ട് ഒരു രോഗിക്ക് രക്തം കൊടുത്തിട്ട് വരുന്ന വഴിയാണ് ഇപ്പൊ കയ്യിൽ പൈസ ഇല്ല കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞിട്ടും കാടൻ മനോഭാവമാണ് പോലീസ് പുറത്ത് കാണിച്ചത് ഇയാളുടെ RC ബുക്ക് ബലമായി പിടിച്ചു വാങ്ങി പല കേസുകളും ചേർക്കുകയാണെന്ന് അഷ്റഫ് പറഞ്ഞു.
പോലീസ് സ്റ്റേഷന് മുന്നിൽ ഒറ്റയാൻ പ്രതിഷേധവുമായി അഷ്റഫ് നിൽക്കുമ്പോൾ ആയിരുന്നു പോലീസിന്റെ ഈ ഹീന പ്രവൃത്തി.

This post has already been read 2403 times!

Comments are closed.