ഓർമ്മകളിലെ ഇടവഴിയിൽ ഒളിച്ചുകളിക്കുന്നൊരെൻ ബാല്ല്യമെ ..,
ഒരിക്കൽ കൂടി നീയെന്നിൽ വിരുന്നു – വന്നാൽ ,മറന്നതും, ബാക്കിയായതും ഞാനോരു കവിതയിൽ കോർത്തെടുക്കാം
കൂടെ കളിച്ചുവളർന്നോരെൻ
ചക്കിയ്ക്കും മാതനുംമൊപ്പം,
കളിപന്തൊന്നു തട്ടണം…,
ഉണർന്നാൽ ഉറങ്ങുവോളം…
എണ്ണയിൽ നിന്നമ്മ കോരുന്ന നെയ്യപ്പ മൊരെണ്ണം തിന്നണം ചൂടോടെ…
എന്നിട്ടമ്മതൻ മുണ്ടിൻ കൊന്തലയിൽ
തുടയ്ക്കണം കൈയ്യും മുഖവും…
കോവിലിൽ വേലയ്ക്കൊന്നു
പോകണം …താതൻ്റെ കൈവിരൽ
തുമ്പിൽ തൂങ്ങി…
കീറിയെൻ പുള്ളികുപ്പായ കീശയിൽപെടയ്ക്കുന്ന നോട്ടൊന്നു തിരുകിവയ്ക്കണം ഗമയിൽ…
വിശപ്പിൻ ആഴമറിഞ്ഞൊരു
സദ്യയുണ്ണണമെന്നമ്മ തൻ
കൈപ്പുണ്യമറിഞ്ഞ് സ്വാദോടെ…
തേഞ്ഞു പൊട്ടിയ വള്ളി ചെരിപ്പോന്നുമാറ്റണം….
സൈക്കിളൊന്നു വാങ്ങി ചവിട്ടണം
നാടറിഞ്ഞ് നാട്ടുവഴിയിടങ്ങളിലൂടെ…..
വാഴനാരിനാലൊരു മാല കൊർത്ത്
മംഗല്യമൊന്നു കഴിക്കണം….
അച്ഛനുംമമ്മയും കളിക്കണം
ഇനിയുമൊരിക്കൽ കൂടി …..
✍️: ബേസിൽ അരിവയൽ

This post has already been read 2219 times!
Comments are closed.