നിങ്ങളുടെ ഈ ആഴ്ച ( 19/10/20)
ജ്യോതിഷം

നിങ്ങളുടെ ഈ ആഴ്ച ( 19/10/20)

അശ്വതി. ഭരണി. കാർത്തിക 1/4 - മേടക്കൂര്.

ഭൂമി തർക്കങ്ങൾ പരിഗരിക്കാൻ യോഗം കാണുന്നു. മാനസികശാരീരിക പിരിമുറുക്കങ്ങൾ വർദ്ധിക്കും. ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.

കാർത്തിക ¾, രോഹിണി, മകീര്യം ½ - ഇടവക്കൂറ്

idavamപിതാവിന് അസുഖങ്ങൾ പിടിപ്പെട്ടേക്കാം. കുടുംബങ്ങളിൽ പെമ്പർക്ക് ആശുപത്രിവാസവും യോഗം കാണുന്നു. പുണ്യസ്ഥലസന്ദര്ശനം മുടങ്ങിയേക്കും. അനാവശ്യമായ സാമ്പത്തിക ചെലവ് വന്നുചേരും.വ്യാപാരത്തിൽ ലാഭം വന്നു ചേരാൻ ഇടയുണ്ട്.
ഉണ്ടാവണം

മകീര്യം ½, തിരുവാതിര, പുണർതം ¾, - മിഥുനക്കൂറ്

midhunam പുതിയ വ്യവസായങ്ങൾ ആരംഭിക്കാൻ പദ്ധതി ആവിഷ്‌കരിക്കും. കൂട്ടുക്കച്ചവടം നടത്തുന്നവരിൽ തർക്കസാധ്യത കാണുന്നു. തർക്കങ്ങളിൽ മധ്യഘത വഹിക്കുന്നതും, ജാമ്യം നിൽക്കുന്നതും ഉത്തമമല്ല. കുടുംബസംഗങ്ങളിൽ നിന്ന് സഹായം ലഭിക്കും .

പുണർതം ¼, പൂയ്യം, ആയില്യം കർക്കിടകം കൂറ്

karkadakamഉദരസംബന്ധമായ രോഗങ്ങളും അസ്ഥിക്കുള്ള ബലക്കുറവും കൊണ്ട് പ്രയാസം ഉണ്ടാകും. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യബന്ധങ്ങളിൽ വിള്ളൽ വീഴാൻ സാധ്യത. ശത്രുശല്യം കൂടും.

മകം, പൂരം, ഉത്രത്തിൽ ¼ ,- ചിങ്ങക്കൂറ്

chingamതീരുമാനങ്ങൾ എടുക്കുന്നതിൽ കൂർമ ബുദ്ധി കാണിക്കണം. സന്താനങ്ങളിൽ രോഗപീസകൾ ഉണ്ടാകാൻ ഇടയുണ്ട്. സർക്കാർ ജോലിക്കാർക്കും ജോലി ക്ക് ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കും നല്ല സമയം ആണ്.

ഉത്രത്തിൽ ¾ , അത്തം, ചിത്തിര ½ - കന്നികൂറ്

kanniമുടങ്ങിക്കിടക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. പണം ശ്രദ്ധിച്ചു ചിലവാക്കിയില്ലെങ്കിൽ ദുർ ചിലവ് വന്നു പെട്ടേക്കാം. കഴുത്തിന് മുകളിലുള്ള ഭാഗങ്ങളിൽ രോഗം വരാനും പകർച്ചവാധികൾ പിടിപെടാനും സാധ്യത

ചിത്തിര ½ , ചോതി, വിശാഖം ¾ , തുലാക്കൂറ്

thulaamകർമസംബന്ധമായ ദോഷങ്ങൾ വരാതെ ശ്രദ്ധിക്കണം. ഊർധ്വംഗ രോഗത്തിന് സാധ്യത. ധനപരമായ അപവാദങ്ങൾ സൂക്ഷിക്കണം. പഴയഗൃഹം പുതുക്കി നിർമ്മിക്കാൻ യോഗം.

വിശാഖം ¼, അനിഴം തൃക്കേട്ട വൃശ്ചിക കൂറ്

vrushchikamശാരീരിക അസ്വസ്ഥകൾക്ക് സാധ്യത. ദാമ്പത്യസുഖക്കുറവ് പ്രധീക്ഷിക്കാം. കണ്ണിനെ സംബന്ധിച്ചുള്ള രോഗങ്ങൾ സൂക്ഷിക്കണം. ധനലാഭ യോഗം കാണുന്നു.മാനസിക സംഘർഷങ്ങളും, സന്താന ക്ലേശവും ഫലം കാണുന്നു.

മൂലം, പൂരാടം, ഉത്രാടം ¼ - ധനുക്കൂറ്

Dhanuപൂർവികസ്വത്ത് സംബാധിക്കാൻ യോഗം. വിവാഹ സാധ്യത കാണുന്നു. ബന്ധു കലഹ യോഗം ശ്രദ്ധിക്കണം.രോഗപീഡകളും ശത്രുദോഷവും ഫലം കാണുന്നു. പിതൃവാഷയത്തിൽ ക്ലേശങ്ങൾക്ക് സാധ്യത.

ഉത്രാടം ¾, തിരുവോണം, അവിട്ടം ½, - മകരകൂറു

makaramകർമ്മതടസങ്ങൾ ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കണം. വാഹനസംബന്ധമായ ദോഷങ്ങൾ ശ്രദ്ധിക്കുക. സ്ത്രീനിമിത്തമുള്ള അപവാദങ്ങൾ വരാതെ ശ്രദ്ധിക്കണം.ചതി, വഞ്ചന ഇത്യാദികൾ സൂക്ഷിക്കുക.

അവിട്ടം ½, ചതയം, പൂരൂരുട്ടാതി ¾ - കുംഭക്കൂറ്

kumbam
സാമ്പത്തികനേട്ടം ഉണ്ടാകും. മാതൃക്ലേഷയോഗം കാണുന്നു. മുഖരോഗങ്ങൾ ശ്രദ്ധിക്കണം. വിവാഹതടസങ്ങൾ ഉണ്ടാകും.മത്സരങ്ങൾ ശ്രദ്ധിക്കണം

പൂരൂരുട്ടാതി ¼, ഉത്രട്ടാതി, രേവതി : മീനക്കൂറ്

minamഅഗ്നിസംബന്ധമായുള്ള അപകടങ്ങൾ വരാതെ ശ്രദ്ധിക്കണം. പ്രവൃത്തിയിൽ പരാജയങ്ങൾ കാണുന്നു.സഹോദരഗുണം കുറയും. ഗൃഹനിർമാണയോഗം കാണുന്നു.
nnn

Comments are closed.