എഡിറ്റോറിയൽ

എഡിറ്റോറിയൽ (ലക്കം ഏഴ്)

പ്രമുഖ സോഷ്യലിസ്റ്റ് ജയപ്രകാശ് നാരായണൻ്റെ ജന്മദിനത്തിൽ ഓർമ്മക്കുറിപ്പുകൾ ഈ ആഴ്ചത്തെ എഡിറ്റോറിയൽ ആയി നൽകുന്നു.

രാമദാസ് കതിരുർ
ചീഫ് എഡിറ്റർ

1902 ഒക്ടോബർ 11.
ഒരു വിജയദശമിദിനം.
അന്ന്
ബീഹാറിലെ സിതാബ് ദിയാറ ഗ്രാമീണർക്ക് ഏറെ ആഹ്ളാദമുണ്ടായ ദിവസമായിരുന്നു .
ഇന്ത്യൻ സോഷ്യലിസത്തിന്റെ പ്രതീകം .
ജനകീയതയുടെ ആൾരൂപം
ജയപ്രകാശ് നാരായണൻ ജനിക്കുന്നു .

ഒരു ദീപാവലി ദിനം .
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി ഹസാരിബാഗ് ജയിലിലായ ജെ.പിയുടെ അതിസാഹസികമായ ജയിൽ ചാട്ടം .
ക്വിറ്റ് ഇന്ത്യ സമരത്തിലെ യഥാർത്ഥ നായകനായ ജെ പി
അതിശക്നാവുന്നു.
അതോടെ
ബ്രട്ടീഷ് ഭരണകൂടത്തിൽ ജെപി ഭയം ശക്തമാകുന്നു .

സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഭരണകൂടങ്ങളുടെ അഴിമതിക്കും ,സ്വജനപക്ഷപാതത്തിനും എതിരെ വയോധികനായ ജെ പി രംഗത്തിറങ്ങുന്നു .
യുവാക്കളും
കർഷകരും
തൊഴിലാളികളും
മറ്റു
സാധാരണ ജനവിഭാഗങ്ങളും അദ്ദേഹത്തിനൊപ്പം ചേർന്നതോടെ
ഇന്ദിരാഗാന്ധിയിൽ ഉടലെടുത്ത ജെ.പി ഭയം
അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൽ എത്തുന്നു .

സ്വാതന്ത്രപൂർവ്വ ഇന്ത്യയിലും
സ്വതന്ത്ര ഇന്ത്യയിലും
അധികാര മോഹങ്ങളില്ലാതെ
ജനപക്ഷത്തുനിന്ന്
ഉറച്ച് ശബ്ദിച്ച ഒരൊറ്റ
നേതാവ് മാത്രം .
ജയപ്രകാശ് നാരായണൻ എന്ന ജെപി .
രാജ്യം ഇനിയും പൂർണ്ണമായി മനസ്സിലാക്കാതെപോയ ആ മഹാത്മാവിന് പ്രണാമം .

ദ്രാവിഡൻ ടീം

This post has already been read 6193 times!

Comments are closed.