Dear Sir,
ഫോക്സ്വാഗണ്‍ ടൈഗൂണിന്റെ വാര്‍ഷിക പതിപ്പ് പുറത്തിറക്കി.
കൊച്ചി: ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ, ടൈഗൂണ്‍ ഒന്നാം വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ടൈഗൂണ്‍, 2021 – 2022 ലെ ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ എസ്യുവിഡബ്ല്യു ആയി മാറിയിരുന്നു. 40,000-ലധികം ഓര്‍ഡറുകളുമായി ടൈഗൂണിന് മികച്ച പ്രതികരണം ലഭിച്ചു. നിലവിലുള്ള വെല്ലുവിളികള്‍ക്കിടയിലും ഈ ഓര്‍ഡറുകളില്‍ നിന്ന് 22,000-ലധികം ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ വിജയകരമായി വിതരണം ചെയ്തു.
1.0 ടിഎസ്‌ഐ എംടി ആന്റ് എടി എന്നിവയില്‍ ലഭ്യമായ ടൈഗൂണിന്റെ പുറംഭാഗത്തും ഇന്റീരിയറിലുടനീളം അതിന്റെ ”ഒന്നാം” വാര്‍ഷിക ബാഡ്ജിംഗ് പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇത് ഒരു സ്പോര്‍ട്ടിയര്‍ ലുക്ക് അലങ്കരിക്കുന്നു. കൂടാതെ, ഹൈലക്‌സ് ഫോഗ് ലാമ്പുകള്‍, ബോഡി-കളര്‍ ഡോര്‍ ഗാര്‍ണിഷ്, ബ്ലാക്ക് സി പില്ലര്‍ ഗ്രാഫിക്‌സ്, ബ്ലാക്ക് റൂഫ് ഫോയില്‍, ഡോര്‍ എഡ്ജ് പ്രൊട്ടക്ടര്‍, ബ്ലാക്ക് ഒആര്‍വിഎം ക്യാപ്‌സ്, അലൂമിനിയത്തിനൊപ്പം വിന്‍ഡോ വൈസറുകള്‍ എന്നിവയുള്‍പ്പെടെ പ്രത്യേകം വികസിപ്പിച്ച 11 ഘടകങ്ങള്‍ ടൈഗണ്‍ ഒന്നാം വാര്‍ഷിക പതിപ്പില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയറിലെ ടോപ്പ് 3 ഫൈനലിസ്റ്റുകളില്‍ ഒരാളായി ടൈഗൂണ്‍ ഇന്ത്യയിലും ആഗോള തലത്തിലെത്തിയും വളരെ സംതൃപ്തമായ യാത്രയാണ് നടത്തിയതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ശ്രീ. ആശിഷ് ഗുപ്ത പറഞ്ഞു,
ഒന്നാം വാര്‍ഷിക ടൈഗണ്‍ പതിപ്പ് കുര്‍കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ് എന്നിവയ്ക്കൊപ്പം പുതിയ നിറമായ ‘റൈസിംഗ് ബ്ലൂ’ നിറത്തില്‍ ലഭ്യമാണ്. ഒന്നാം വര്‍ഷ ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷന്‍ ടൈഗണ്‍ രാജ്യത്തുടനീളമുള്ള എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഷോറൂം അല്ലെങ്കില്‍ ഫോകസ്‌വാഗണ്‍ ഇന്ത്യ വെബ്ൈസറ്റ് സന്ദര്‍ശിക്കാവുന്നതാണ്
volkswagen.pdf
Press Release- Volkswagen Malayalam.docx
Press Release- Volkswagen English.docx
This post has already been read 2532 times!
Comments are closed.