Dear Sir/ Madam,
Hope you are doing well.
Please find below the press release on Sports Kerala.
Request you to please carry the release inyour esteemed media.
സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം: ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കായിക വിദ്യാലയങ്ങളിലേക്കും, അക്കാദമികളിലേക്കും 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഫുട്‌ബോള്‍ കുട്ടികളുടെ സെലക്ഷന്‍ ട്രയല്‍സ് ജനുവരി 29 മുതല്‍ ഫെബ്രുവരി 5 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജി വി രാജ സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് 8, 9,10, 11 ക്ലാസ്സുകളിലേക്കാണ് സെലക്ഷന്‍.
പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് ഡ്രസ്സ് തുടങ്ങിയവ സഹിതം അതാത് കേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://dsya.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 8848898194, 9633289511, 9947598813
സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന വിവിധ കേന്ദ്രങ്ങളും തീയതികളും
29/01/2024- പോലീസ് മൈതാനം, കണ്ണൂര്‍
30/01/2024- മലബാര്‍ ക്രിസ്ത്യന്‍ കോളേജ്,
31/01/2024- സ്‌പോര്‍ട്‌സ് ഡിവിഷന്‍, കുന്നംകുളം
1/02/2024- വിക്ടോറിയ കോളേജ്, പാലക്കാട്
2/02/2024- സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനം, കോട്ടപ്പടി, മലപ്പുറം
3/02/2024- സെന്റ് തോമസ് കോളേജ്, പാലാ
5/02/2024- ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തിരുവനന്തപുരം
This post has already been read 265 times!
Comments are closed.