ചങ്കില്‍ തടഞ്ഞ നൊമ്പരങ്ങള്‍.
===========
നാഥാ..,
ഈ രാത്രിയിൽ എന്റെ
കണ്ണീര് വീണ ചുംബനങ്ങൾക്ക്
വീഞ്ഞിന്റെ ലഹരിയാണ്…
എന്നിട്ടും എന്നിലെ
പറയാതെ പാതിനിന്ന
നിശ്വാസങ്ങൾ നിന്നിലേക്ക്
കെട്ടഴിച്ചു വിടുന്നു….
ചമ്മട്ടികളാൽ പ്രഹരിക്കപ്പെടുന്ന
തിരുശരീരത്തിലെ
ഓർമ്മപെടുത്തലുകൾ
ജ്ഞാനസ്നാനം തേടുന്ന
തിരുമുറിവുകളാണ്.
അവസാനത്തെ ചുംബനത്തിന്റെ
ഒരിറ്റ് അതിജീവനത്തിന്
സമർപ്പിക്കുമ്പോൾ…
നിന്റെ തിരുരക്തം കൊണ്ട്
എന്റെ ചുണ്ട് നനഞ്ഞിരുന്നു…
നാഥാ..
ആത്മാവ് കടംകൊണ്ട
സ്വപ്നങ്ങൾക്ക് നിറം പകരാൻ
ഒരു നക്ഷത്രമായ് ഇനിയും
വിണ്ണിലുദിച്ചെങ്കിൽ…!
ചന്തു-
This post has already been read 4851 times!
Comments are closed.