വിദ്യാലയ വരാന്തകൾ എന്നുമൊരത്ഭുതമാണ് ! മറ്റൊരു വരാന്തകൾക്കും സമ്മാനിക്കാനാകാത്ത അത്യാതുല്യമായ വികാരങ്ങൾ സമ്മാനിക്കുന്നിടം. സൗഹൃദങ്ങളും പ്രണയങ്ങളും, പൂത്തുലയുന്നൊരിടം. പാഠപുസ്തകത്തിലെ വരികൾ മാത്രമല്ല, മുദ്രാവാക്യങ്ങളും കളിചിരികളും മുഴങ്ങുന്നിടം. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും അവിടെ മന്ത്രങ്ങളായുയരുന്നത് കേൾക്കാം, ആ കാഴ്ചകളൊന്നും ഒരുനാളും മാഞ്ഞകലില്ല. നോവിൻ…

ജീവിതം എൻ കാലിടറുമ്പോൾ താങ്ങീ  നിൻ കൈകൾ നിൻ സ്വരമൊന്നിടറിയാൽ  ഞാനറിഞ്ഞു ഒന്നായി തീർത്തൂ നമ്മളൊരു ലോകം ഇഷ്ടങ്ങളെല്ലാം ചേർത്തൊരു ലോകം നഷ്ടങ്ങളെല്ലാം മറന്നാലോകത്തിൽ ഒന്നായി ജീവിച്ചു  നമ്മളാ കാലം കണ്ട കിനാക്കളിൻ അഴക് കുറഞ്ഞോ മോഹത്തിൻ തളിരുകൾ വാടിക്കരിഞ്ഞോ മാറിയോ…

ആചാരം,,,,,, ………….. : ‘ ………….. നെറുകയിൽ ചൂടാൻ മയിൽപ്പീലിക്കണ്ണു തേടി… തേടി അകം കൊണ്ടുവല്ലേ… ബോധി മരച്ചോട്ടിൽ ഒരു മന്ത്രമായ് തിരയടിച്ച് അലയൊതുങ്ങി ശാന്തമായ് അലിഞ്ഞു തീർന്നിരിക്കുന്നു. കാൽവരിക്കുന്നിൽ ഇടയക്കൂട്ടങ്ങളോടൊത്ത് ഒരു നക്ഷത്രമായ് തിളങ്ങി തേഞ്ഞു മാഞ്ഞു പോയല്ലോ വെളിച്ചം…

കരയായ് … … … കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം.      *** റീന മണികണ്ഠൻ Meerakrishna7704@gmail.com

  കപ്പിനകത്തല്ല പുറത്താണ്കാറ്റ്:അലസമായൊരുപകലിനെ മറികടക്കാൻ;ചൂടൻചർച്ചയുടെ കനലുകളെ തണുപ്പിക്കാൻ;നിർജ്ജീവസദസ്സിനെ ചൂടാക്കാൻ;ഒരുകവിൾ കുടിച്ചശേഷം പുഞ്ചിരിക്കാൻആരോടുംപറയാതുള്ളിൽ കാത്തുവച്ചതിനൊക്കെ ഉറപ്പേകാൻ;ഏകാന്തതയെ മനോഹരമാക്കിപാത്രങ്ങളിൽപകർന്നൊച്ചകേൾപ്പിക്കാൻ;മഴയ്ക്കൊപ്പംഅലിയാൻ;അപരിചിതപാതകളിൽ പരിചയംതോന്നാൻ;നിനക്കുമെനിക്കും നടുവിൽ ഉറഞ്ഞ മൗനത്തെയുരുക്കാൻ;അങ്ങനെ നീയൊരുവികാരമാകുന്നു…ഉയരത്തിൽവിളഞ്ഞ് ഉയിരിൽകലരുന്നു ..! ശാന്തി പാട്ടത്തിൽ

ഞാൻ നിലാവു നിറഞ്ഞു നിൽക്കുന്ന ഒരു നിശബ്ദ തടാകം ഇപ്പോൾചേറിൽ നിന്നും പുലരിയിലേക്കുയരുന്നതാമര മൊട്ടുകളുടെകാൽവയ്പ്പ് കേൾക്കാം സൂര്യനുദിച്ചാൽകിലുകിലാ കുസൃതിയോടെ ചുറ്റും കുട്ടികൾ വന്നു നിൽക്കും അവരുടെ കൊതിയൂറുന്ന താമരക്കണ്ണുകളിൽ എനിക്ക് സുരഭിലവാൽസല്യമാകണം നീന്തലറിയാത്ത കുട്ടികൾക്കായി ഞാനൊട്ടാകെ വറ്റണംഅവസാനത്തെ താമരയും പറിച്ച് പിഞ്ചുപാദങ്ങളാൽവീട്ടിലേക്ക്…

രണ്ടു മനസ്സിന്നിഴകൾഒന്നിനോടൊന്നായി തമ്മിൽ പിണഞ്ഞ്കരുത്തായി നീളമായിഅറ്റമറിയാത്തൊരു കയർ. ഓരോ ചെറുതിരിയിഴകളുംതമ്മിലൊതുങ്ങിയൊന്നായിപിരിഞ്ഞു വരിഞ്ഞ്ഹൃദയനൂലിഴകൾ കൊരുത്തപരസ്പരപൂരകമായൊരു കയർ. പ്രണയം പൊള്ളിത്തുടങ്ങുമ്പോൾസ്വപ്നങ്ങൾ തകരുമ്പോൾഒന്നിച്ചെടുത്ത് വടിച്ചുടച്ച്കണ്ണീരുമായി കൂട്ടിക്കുഴച്ച്കയറിൽ പതം വരുവോളംതേച്ചു മിനുസപ്പെടുത്തിടേണം. കുത്തിയിറങ്ങുന്ന വേദനയിലും അവഗണയുടെ വേരുകളപ്പാടെകടുപ്പമായി അറുത്തു മാറ്റണംനെഞ്ചു പറിയുമ്പോൾ ,രക്തമിറ്റുമ്പോൾകണ്ടില്ലെന്നു നടിക്കാൻ, നിശബ്ദമാവാൻമനസ്സിനെ മെരുക്കണം.…

മരത്തെ ചതിച്ചവർ.. മലയെ  ചതിച്ചവർ… മണ്ണിനെ, കാറ്റിനെ കുളിരിനെ ചതിച്ചവർ……. മഴ ചതിച്ചെന്ന് പറയുന്നത് കേട്ടു വെയിൽ ചിരിച്ചു.