ഞാൻ
നിലാവു നിറഞ്ഞു നിൽക്കുന്ന
ഒരു നിശബ്ദ തടാകം
ഇപ്പോൾ
ചേറിൽ നിന്നും പുലരിയിലേക്കുയരുന്ന
താമര മൊട്ടുകളുടെ
കാൽവയ്പ്പ് കേൾക്കാം
സൂര്യനുദിച്ചാൽ
കിലുകിലാ
കുസൃതിയോടെ
ചുറ്റും കുട്ടികൾ വന്നു നിൽക്കും
അവരുടെ
കൊതിയൂറുന്ന
താമരക്കണ്ണുകളിൽ എനിക്ക് സുരഭിലവാൽസല്യമാകണം
നീന്തലറിയാത്ത കുട്ടികൾക്കായി
ഞാനൊട്ടാകെ വറ്റണം
അവസാനത്തെ താമരയും പറിച്ച്
പിഞ്ചുപാദങ്ങളാൽ
വീട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ
വിപ്ലവം എനിക്ക് വായിക്കണം
ഇനി,
ഞാൻ
വെയിൽ അറഞ്ഞു ചിരിക്കുന്ന
ഒരു അച്ഛൻ തടാകം
രചന: മുരളീ മങ്കര
Murali Mankara:
+919746042469;
This post has already been read 1965 times!
Comments are closed.