പുലരിതൻ പൊൻകിരണങ്ങളേറ്റ്
താമരമൊട്ടവൾ വിരിഞ്ഞു.,
സൂര്യനെ നോക്കി ചെറു മന്ദഹാസത്തോടവൾ നിൽപ്പൂ..,
നിമിഷങ്ങളെ സുരഭില മാക്കിയൊരാനേരത്ത്
സൂര്യൻ മധുരമായി
മൊഴിഞ്ഞു.,
എൻ പ്രിയേ നീ ഇത്രമേൽ
മനോഹരിയായിരുന്നോ..?
ഓരോ ദിനവും നിൻ സൗന്ദര്യം എന്നിൽ
കുളിർമഴയായി പെയ്തിറങ്ങുന്നു
എൻ സഖീ..,
ആ പ്രണയം പ്രതീക്ഷയുടെ കിരണങ്ങളായി അലയടിച്ചീടുന്നു..
കല്പാന്തകാലത്തോളം..
ജിൻസി.കെ.പി
This post has already been read 2191 times!
Comments are closed.