ബ്രേക്കിംഗ് ന്യൂസ്

ദേശീയ രാഷ്ട്രീയം പുതിയ വിവാദത്തിലേക്ക്

ദേശീയ രാഷ്ട്രീയം പുതിയ വിവാദത്തിലേക്ക്

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ്സിന് ജസ്റ്റിസ് എം വി രമണക്കെതിരെ കത്തെഴുതിയതിലൂടെ രാജ്യം അസാധാരണ നടപടിയിലേക്കാണ് നടന്നടുക്കുന്നത്. സുപ്രീം കോടതിയെയും, രാജ്യത്തിലെ നിയമ സംവിധാനങ്ങളിലും വലിയൊരു കൊടുംങ്കാറ്റ് തന്നെ അഴിച്ച് വിട്ടിരിക്കുകയാണ് ജഗ് മോഹൻ റെഡി .അടുത്ത ചീഫ് ജസ്റ്റിസ് ആവേണ്ട വ്യക്തിയാണ് എം വി രമണ

അത്തരമൊരു ആളെ കുറിച്ചാണ് നിരവധിയായ ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ പരാതി പറയുകയും അത് വാർത്താ സമ്മേളനം നടത്തിച്ച് പുറത്ത് വിടുകയും ചെയ്തത് .ഗുരുതരമായ ആരോപണങ്ങൾ തന്നെയാണ് ജഗ് മോഹൻ റെഡ്ഡി ഉയർത്തി കൊണ്ട് വന്നത്.
ആന്ധ്രപ്രദേശ് രണ്ടായി പകുത്തകാലത്ത് ഹൈദരബാദ് തെലുങ്കാനയുടെ സംസ്ഥാനവും അമരാവധി ആന്ധ്രയുടെ തലസ്ഥാനവുമായി മാറി ആന്ധ്രയുടെ തലസ്ഥാനമായി അമരാവധി പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ നിരവധി വൻകിട കമ്പനികളും വ്യവസായികളും അവിടെ ഭൂമി വാങ്ങി കൂട്ടിയിരുന്നു. ജസ്റ്റിസ് രമണയുടെ ബന്ധുക്കൾ അടങ്ങുന്ന ഭൂമാഫിയ സംഘം അവിടങ്ങളിൽ ഭൂമി വാങ്ങിയതായി പരാതിയിൽ പറയുന്നു. ഉത്തരം അനധികൃത ഇടപാടുകളെ കുറിച്ച് അന്ധ്രപ്രദേശ് ഹൈക്കോടതിയിൽ പരാതികൾ വന്നപ്പോൾ അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് വിലക്കുകയുണ്ടായി.ജ സ്റ്റിസ് രമണയുടെ മക്കൾ ഉൾപ്പെടുന്ന സംഘമാണ് ഭൂമി വാങ്ങി കുട്ടിയെ തെന്ന ആരോപണം നിലവിലുള്ളതായി ജഗ്‌മോഹൻ റെഡ്ഢി പരാതിയിൽ ചൂണ്ടി കാട്ടുന്നു.
ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ പല വിധിന്യായങ്ങളിലും ജസ്റ്റിസ്സ് രമണ സ്വാധീനിക്കുന്നു എന്ന ഭരണഘടനാപരമായ ഗുരുതര ആരോപണവു റെഡ്ഡി ഉന്നയിച്ചിരിക്കുന്നതിലുണ്ട്.

ചന്ദ്രബാബു നായിഡുമായി അടുത്ത ബന്ധമുള്ള ആളാണ് ജസ്റ്റിസ് രമണയെന്നും രാഷ്ട്രീയ പ്രേരിതമായാണ് ഇടപെടൽ എന്നുമുള്ള ആരോപണം രാജ്യത്തിൻ്റെ ഉന്നത നീതിപീഠത്തിൻ്റെ ചുമതയേൽക്കാനിരിക്കുന്ന ആളെ കുറിച്ച് ഉയർന്ന് വരുമ്പോൾ രാജ്യം ഞെട്ടലോടെയാണ് കേൾക്കുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കണ്ടതിന് ശേഷമാണ് പരാതി നൽകിയത് എന്നുള്ളത് ദേശീയ രാഷ്ട്രീയത്തിൽ പുതിയ മാനങ്ങൾക്ക് ഇടനൽകും

Comments are closed.