ട്രൂത്ത് പൊതു വിവരം സാംസ്കാരികം

അയോധനകലയിലെ ആരുഡസ്ഥാനം

kalari payattuകളരിപ്പയറ്റിൻ്റെ കേന്ദ്ര ഭൂമികളിൽലൊന്നാണ് ” കടത്തനാട് “കിഴക്ക് സഹ്യപർവതം പടിഞ്ഞാറ് അറബിക്കടൽ, വടക്ക് മയ്യഴിപ്പുഴ തെക്ക് കോരപ്പുഴ ഇതാണ് കടത്തനാട്ടിൻ്റെ ഭൗമ അതിർത്തി .കടത്തനാട്ടി റെ ചരിത്രത്തിന് അതീവ പ്രാധാന്യമുണ്ട്, ലോകത്താകമുള്ള ഒരു മാനവിക കൂട്ടായ്മയുടെ ഗതകാല പശ്ചാലവുമുണ്ട് ചരിത്രത്തിൽ ഏറെ പ്രാധന്യമർഹിക്കുന്ന പ്രദേശമാണിത്. ആ പാദചൂഡം വീരാരാധനയിലധിഷ്ഠിതമായ ഈ ഭൂമിയിലെ പരമ്പര്യത്തിൽ തെയ്യം തിറയും വടക്കൻപാട്ടം വീരപുരുഷന്മാരും വീരാംഗനമാരും നിറഞ്ഞു നിൽക്കുന്നു ‘”ഇന്നു .കളരിപ്പയറ്റിൻ്റെ വായ്ത്താരി കേട്ടുണരുന്ന ഒരേയൊരു പ്രദേശമാണിത്. “കടത്തനാട് ”
കളരിപ്പയറ്റിൻ്റെ ഏറ്റവും ശക്തവും സജീവവുമായ കടത്തനാടൻ സമ്പ്രദായത്തിൻ്റെ കളരികൾ ഇവിടെ സജീവ മാണ് പയറ്റിൻ്റ രൂപഭാവങ്ങളിൽ ഏറെ വ്യത്യസ്തത പുലർത്തുന്നതാണ് സമ്പ്രദായം
അയ്യയിരം വർഷത്തിന് മുകളിൽപാരമ്പര്യമുള്ള സംസ്കൃതി യാ ണ് ഭാരതം ഈ സംസ്ക്കാരത്തിൻ്റെ ആദിമ ലിഖിത പാംങ്ങൾ വേദങ്ങളായി അറിയപ്പെടുന്നു. അയോധന കലാവിജ്ഞാനീയം ഉൾകൊള്ളുന്ന ധനുർവേദം അതിലുൾപ്പെടുന്ന യജുർവേദത്തിൻ്റെ ഉപദേമായി കൽപ്പിക്കപ്പെടുന്ന്.
വളരെ പ്രാചീന കാലം തൊട്ടു കാലദേശാവസ്ഥകൾക്ക് അനുസരിച്ചുള്ള വൈവിധ്യമായ നിരവധി ആയോധന കലകൾ ഭാരത്തിലെങ്ങും പരിശീലിക്കപ്പെട്ടിരുന്നു അടിസ്ഥാനപരമായ ‘അവയുദ്ധ പരിശീലനത്തിൻ്റെ ഭാഗമായിരുന്നു എന്നാൽ വിനോദ കലാപ്രകടന സാധ്യത. ആരോഗ്യ സംരക്ഷണ ഗുണങ്ങൾ ഇവ സമാന കാലത്ത് അവയുടെ പ്രസക്തിയെ കാത്തു സൂക്ഷിച്ചിരുന്നു ഭാരതത്തിലെ ഏല്ലാ ആയോധനകലകളും പ്രാദേശീക രീതി ഭേദങ്ങൾ അനുസരിക്കുമ്പോഴും അവയുടെ അന്തർധാര “ദുഷ്ട ധ സ്യുച രാ:
” എന്ന തത്വത്തിൽ അധിഷ്ഠിതമായി രുന്ന്
അതിവിദൂരമല്ലാത്ത കാലത്ത് അറബിക്കടൽ എതാണ്ട്100 മീറ്റർ താഴ്ചയിൽ പിൻമായതിനെത്തുടർന്നു പശ്ചിമഘട്ടത്തിലെ തെക്കുപടിഞ്ഞാറൻ കടൽ തീരത്ത് രൂപം കൊണ്ടതാണ് മലയാള രാജ്യം, മലയാമനാട്, മലബാർ എന്നീ പേരുകളിൽ അറിയപ്പെട്ട ഇന്നത്തെ “കേരളം” എന്ന് ചരിത്ര .ഭൂഗർഭ .പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്ന് കേരളത്തിൻ്റെ ഭൂപ്രകൃതി കാലാവസ്ഥ, ജനസമൂഹം ഇവയ്ക്കനുയോജ്യമായ ഇവിടത്തെ സൈനിക പരിശീലന സമ്പ്രദായം ആണ് കളരിപ്പയറ്റ് ഈ അഭ്യാസത്തിൽ, സൈനിക മുറകൾക്കൊപ്പം തന്നെ ശരീര സംസ്ക്കരണം ശരീരശാസ്ത്രം, ആരോഗ്യ ശാസ്ത്രം പാരമ്പര്യ ജീവിതവീക്ഷണം ഈ അടങ്ങീ രിക്കുന്ന മഹത്തായ ആയോധന കലയാണ് കളരിപ്പയറ്റ്

കളരിയുടെ പൈതൃക ബിംബങ്ങളായ് ആദരിച്ചുപോരുന്ന ആരോമൽചേകവർ, ഉണ്ണിയാർച്ച, എന്നിവരുടെ കാലത്തിനു ശേഷം ഏകദേശം നാനൂറ് വർഷങ്ങൾക്കിപ്പുറം തച്ചോളി ഒതേനൻ ഈ പൈതൃകത്തിലെ നിറവായി നിന്നു വീണ്ടും 400 വർഷങ്ങൾ കഴിയുന്നു സാമൂഹdവ്യവസ്ഥിതിയുടെ സവിശേഷതകൾ കൊണ്ട് തന്നെ നമുക്ക് വീണ്ടും ഉണ്ണിയാർച്ച യേയോ ആരോമൽചേകവരെ യോ തച്ചോളി ഒതോ നെയോ വളർത്തേണ്ടതില്ല.എന്നാൽ അതിമഹത്തായ കളരിയെന്ന അയോധന വിദ്യ കാലാതീതമായ് നില നിക്കണം, ഒപ്പം കളരി ചികിൽസയും കളരി ചികിൽസ ഒറ്റപ്പെട ഗോത്ര ചികിൽസ എന്ന നിലയിൽ പരിമിതപ്പെടുത്താൻ കഴിയില്ല വിശദമായ ശരീരശാസ്ത്ര പഠനവും കളരി ചികിൽസയുടെ ഭാഗം: തന്നെ സൂക്ഷ്മ ശരീരത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷ ശരീരശാസ്ത്രം ഇതിന് പിൻബലമായുണ്ട്. രോഗ ചികിൽസയ്ക്ക് ഒപ്പം ആരോഗ്യ പരിപാലനരീതികളും ഇതിത്തുണ്ട് ഈ മേഖലയിൽ കൂടുതൽ ഗവേഷണവും പഠനവും അനിവാര്യമാണ്

എം.രാമചന്ദ്രൻ ഗുരുക്കൾ

This post has already been read 2901 times!

Comments are closed.