ഭ്രാന്ത്
ഭ്രാന്ത് കവി ഭ്രാന്തനാണു പോലും….. നാടോടുമ്പോൾ കൂടെയോടാത്ത… നാടാകെ ചിരിക്കുമ്പോഴും , കരയുന്ന കണ്ണുകളുടെ കണക്കെടുക്കുന്ന കവി ഭ്രാന്തനാണു പോലും….. വിൽക്കപ്പെടുന്ന ബാല്യത്തിൻ്റെ വിരൽത്തുമ്പിലൊന്നു പിടിക്കാൻ കൊതിക്കുന്നതും… പിറന്നുവീണ കുരുന്നാദ്യം കരയുന്ന – തെന്തിനെന്ന് ചിന്തിച്ചലയുന്നതും …, വിശപ്പോളംവരില്ല പ്രണയത്തിൻ്റെ ആഴമെന്നറിഞ്ഞപ്പോൾ..…