ചുവന്ന_പൊട്ട്., #ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്നും സ്വന്തം നാടായ തുഞ്ചന്റെ മണ്ണിലേക്കുള്ള ട്രൈൻ യാത്രയിലായിരുന്നു ഞാനവരെ ആദ്യമായ് കാണുന്നത്.! ഒറ്റനോട്ടത്തിൽ തന്നെ ഒരു പാട് കഥകൾ പറയുന്ന മുഖം , ജരാനരകൾ ബാധിച്ചിട്ടുണ്ടങ്കിലും പുഞ്ചിരിയിൽ ഈരേഴ് ലോകവും കാണിച്ച് തരുന്ന സുന്ദരി.!…

സ്നേഹം,വെറുപ്പ് ================================= സ്നേഹിച്ചു എന്നൊരു തെറ്റേ ചെയ്തുള്ളു… അതിനിപ്പൊഴും ചിലർ, ബ്ലോക്കെന്നകാരാഗൃഹത്തിൽ ജീവപര്യന്തം തടവിലാണ്.. പരോള് കിട്ടാനായുള്ള കാത്തിരിപ്പാണ് അതിലേറെ അസഹ്യമായി തോന്നിയത്. ഈ ശിക്ഷയുടെ നല്ലനടപ്പന്വേഷിച്ചു നടന്നപ്പോൾ… വെറുക്കുകയെന്നതിനപ്പുറം മറ്റൊരുനല്ലനടപ്പുമില്ല എന്നതായിരുന്നു അവരൊക്കെപറഞ്ഞത്.  Divyaraj കീഴാറ്റൂർ

18 കവിത കൊടികളുടെ ഗണിതം ———————————- അനീതിയുടെ അസംഖ്യം ഘനരൂപങ്ങളോട് നിരന്തരം കലഹിച്ച്, സമത്വത്തിന്റെ ഉപരിതലങ്ങളിലേക്ക് പറന്നുയർന്ന കൊടികൾ നിറഭേദങ്ങളാൽ അധികാര ജ്യാമിതിയുടെ വൃത്തസ്തൂപികകളിൽ അലങ്കാരമായി. ദീർഘചതുരത്തിന്റെ വിശാല സമവാക്യങ്ങളിൽ പശിമചേർത്ത ദേശീയ ഭക്തിഗാഥകൾ വികർണ്ണങ്ങളായ് പുതിയ അടയാളങ്ങളുയർത്തി. കുറുവടികളിൽ… കുന്തമുനകളിൽ……

ഇളവെയിൽ എനിക്കിനി ഇളവെയിലു കൊള്ളണ മിത്തിരിയീ ജീവിത സന്ധ്യയിലെങ്കിലും, പോക്കുവെയിൽ പോലെയീ സൂര്യൻ അസ്തമിക്കാറായ് ; സ്വാർത്ഥതയാവാമീ മോഹം ഇളവെയിലു കൊള്ളുവാൻ. ഇന്നലെവരെ ഞാൻകൊണ്ട എരിയുന്ന വെയിലിൽ, എന്നാത്മാവിനെ തണുപ്പിക്കാൻ ഞാൻ കണ്ട സ്വപ്നമായിരുന്നല്ലോ അസ്തമനവേളയിലിത്തിരി ഇളവെയിൽ. പോക്കുവെയിലിലെങ്ങനെ ഇളവെയിൽ എന്നൊരീ…

നീയുള്ള ലോകം ഇത്ര സുന്ദരമാണ് എത്ര കണ്ടാലും പിന്നെയും കാണാൻ മോഹിക്കുന്ന ഒരുപാട് സ്വപ്നങ്ങളുണ്ട് നിന്നെക്കുറിച്ചോർക്കുമ്പോൾ …… ഒന്നു നിന്നടുത്തെത്താനായ് .. തിരക്കില്ലാത്ത കടൽത്തീരത്ത് കടൽ കാറ്റേറ്റ് ഒന്നിച്ചൊന്നു നടക്കാൻ….. ഒന്നു തൊടാനായ് കൊതിക്കുന്ന നിന്റെ വിരലുകൾ ചേർത്തു പിടിച്ച് അസ്തമയ…

ഈ തുരുത്തിൽ തീ കാറ്റ് വീശി തുടങ്ങി… ചിറക് കരിയും മുന്നേ തിരിച്ചു പറക്കുക നീ… ഇല കൊഴിഞ്ഞ മരച്ചില്ലകൾ ഇളകി വീഴും മുന്നേ നിന്റെ ചിറകുകൾക്ക് തൂവൽ നഷ്ടപെടും മുന്നേ നീ തിരിച്ചു പോവുക.. നീ ചേക്കേറിയ വൻ കരകളിൽ…

ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിലും എന്തിനുമേതിനും അമ്മയെ ബുദ്ധിമുട്ടിക്കുമ്പോൾ ഒരസൗകര്യവും കാട്ടാതെ എല്ലാ തിരക്കിനിടയിലും അതെല്ലാം ചെയ്ത് തരുമ്പോഴും ഓർത്തില്ല. തന്നെ പോലെ തന്നെ അമ്മയ്ക്ക് ഉള്ളത് രണ്ട് കൈകൾ മാത്രമായിരുന്നെന്ന് ഉണ്ണിമായ

 വിധി “ഇവനെ കൊണ്ട് തോറ്റു.”ലക്ഷ്മിക്ക് ദേഷ്യം സഹിക്കാനാവാത്തതിനാൽ കൈയിലിരുന്ന കുറ്റിചുലിൻ്റെ പിറകുവശത്ത് രണ്ട് ഇടിവച്ചു കൊടുത്തു. ഉടുത്തിരുന്ന പാവാട ഒന്നുകൂടി കുത്തി ഉടുത്തു കൊണ്ട് വീണ്ടും മുറ്റം അടിച്ചു തുടങ്ങി. അല്ല , ലക്ഷ്മി കുട്ടിയേ…ആരോടാണ് രാവിലെ ഇത്ര കലിപ്പ് കാട്ടുന്നത്.?…

ഇന്നലെ സന്ധ്യയിലെപ്പോഴോ എൻ മാനസവീണ തന്ത്രികൾ മുറിഞ്ഞു നിശയും നിലാവും ഞാനും മയങ്ങാതെ മൂകമാം യാമം നൊമ്പരവീണയും തേങ്ങീ മൃദുലമായ് നനുത്ത തെന്നലൊന്നു തലോടി മിഴിനീർ പൂക്കൾ ചിതറി അറിയാതെ അറിയാതെ വീണ്ടും നൊമ്പര വീണയും തേങ്ങീ നൊമ്പര വീണയും തേങ്ങീ

#കവിത #അലയാഴി ആഴക്കടലിലെ ആഴത്തിൽ ഞാനൊരു, മത്സ്യകന്യകയായ് തുടിച്ചു നീന്തി… പുറ്റുംപവിഴവുമൊത്തുചേർന്നുള്ളോരാ കൊട്ടാരം വെട്ടി തിളങ്ങി നിന്നു….! സ്വർണ്ണമത്സ്യങ്ങളും,വർണ്ണമത്സ്യങ്ങളും., കിന്നാരം ചൊല്ലിയടുത്തു വന്നു…. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ടുഞാൻ അമ്പരന്നങ്ങനെ നോക്കി നിന്നു…. ! നീരാളി പോലുള്ള ദുഷ്ട മത്സ്യങ്ങളും.. വമ്പൻ സ്രാവുകൾ…