കടപ്പാടിന്റെ കവർ ശാന്തി നികേതെന്റെ കവാടത്തില്‍ ഒരു കാര്‍ വന്നു നിന്നപ്പോള്‍ ശാരദമുത്തശ്ശി വാതിലിനു സമീപത്തേക്ക് ഓടി, “എന്റെ മകള്‍ ആയിരിക്കും”ഓട്ടത്തിനിടയില്‍ മുത്തശ്ശി പറഞ്ഞത് സത്യമായിരുന്നു കാറില്‍ നിന്നും വെളുത്തു സുന്ദരിയായ മോഡേണ്‍ വേഷധാരി ഇറങ്ങി.മുത്തശ്ശിയുടെ മുഖത്ത് സന്തോഷം ഇരട്ടിച്ചു. “എന്റെ…

പെയ്തൊഴിയ്യാതെ MRl സ്കാനിന്റെയും, CT സ്കാനിന്റെയും റിസൽട്ടുമായി ജാഫർ ബഷീർ ഡോക്ടറുടെ ക്യാബിനു മുന്നിൽ ചെല്ലുമ്പോൾ എനിക്ക് നല്ല പ്രതീക്ഷയായിരുന്നു. അച്ഛന് കനപ്പെട്ട അസുഖമൊന്നുമായിരിക്കില്ലെന്ന്. രണ്ടാഴ്ചയിലേറെയായി അച്ഛനെ ഗവൺമെന്റ് ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് തുടക്കമൊരു ചുമയായിരുന്നു’ ആദ്യമൊക്കെ മെഡിക്കൽ സ്റ്റോറിൽ നിന്നും…

ക്ലൈമാക്സിൽ കരുതിവെച്ച ചിരി.. ” ഈ റൂബി സെറ്റ് ഒന്നു ഇട്ടു നോക്കിയേ.. നിനക്കിത് നന്നായി ഇണങ്ങും!” ആന്റി അമേരിക്കയിൽ നിന്നു കൊണ്ടുവന്ന ആഭരണ പ്പെട്ടി അവൾക്കു മുമ്പിൽ തുറന്നു വെച്ചു.” “നോക്കടി കൊച്ചേ… ജോസഫ് നിനക്കു വേണ്ടി അധികം സ്വർണ്ണമൊന്നും വാങ്ങിയിട്ടില്ലെന്നറിഞ്ഞോണ്ട്…

കറുത്ത പ്രണയം എഴുപതുകളുടെ അവസാനം ലോകം ഹിപ്പികളെ കൊണ്ട് നിറഞ്ഞു … മുടി നീട്ടിവളർത്തിയ, അർദ്ധനഗ്നരായ യുവതീ യുവാക്കൾ സംഗീതവും മയക്കുമരുന്നും രതിയും കൊണ്ട് ജീവിതം കൊണ്ടാടി .. അവർ അപ്പൂപ്പൻ താടി പോലെ പാറി പറന്ന് നടന്നു … പാലക്കാട്ടുള്ള…

  പിഴവ് പാതിമയക്കത്തിൽ ആയിരുന്ന ഭവാനിയമ്മ എന്തോ ശബ്ദം കേട്ട് ക്ലോക്കിലേക്ക് നോക്കി.സമയം രാത്രി 12 മണി. അവൻ ഇതുവരെ എത്തിയില്ലേ?എന്റെ പുന്നാര മകൻ സേതു.ആരെങ്കിലും വാതിൽ തുറന്നു കൊടുത്തു കാണുമോ?തന്റെ ബെഡ്റൂമിന്റെ വാതിൽ തുറന്നു അവർ പുറത്തേക്ക് ഇറങ്ങി.അടുത്ത മുറിയുടെ…

കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഇൻഡ്യാ ഗവൺമെൻ്റ് പ്രത്യേകമായി ഏർപ്പെടുത്തിയ ഫ്ലൈറ്റിലേക്ക് കയറുമ്പോൾ നാൻസിയുടെ മനസ് വിതുമ്പുകയായിരുന്നു. ഏതൊരു പ്രവാസിയെയും പോലെ നാട്ടിലേക്കുള്ള യാത്രകളെ അവളും ഒട്ടേറെ സ്നേഹിച്ചിരുന്നു. പക്ഷേ.. ലോകം കൊറോണ എന്ന ഒരു വൈറസിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ തൊഴിൽ…

ആയംപാറ കാട്ടിന്റെ നട്ക്ക് കുന്നിന്റെ മുകളില് കിട്ടന്റെ കൊട്ടാരത്തിന് കുറ്റീയിട്ടു. കൂർമ്മപൃഷ്ഠയിലുള്ള സ്ഥലത്തിന്റെ പ്രൗഢി ചമ്പാരൻ കാടും കടന്ന് ചിന്നാടന്റെ അറേലുമെത്തി. “ആയംപാറ കിട്ടന്റെ കൊട്ടാരത്തിന് കുറ്റീട്ടു,ആയംപാറ കാട്ട്ലേക്ക് പോണം.” ചിന്നാടന് ഉൾവളിയുണ്ടായി. ചിന്നാടൻ പണി സാധനങ്ങൾ ചാക്കില് കയറ്റി. ഒലംമ്പ,കത്തി,മഴു,ലവല്,കോല്…

” ചേട്ടായി അച്ഛനെങ്ങനുണ്ട്” വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു ,അയാൾ അതിന്  പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് വാസ്തവം. “ഇന്നലെ ഞാൻ വീഡിയോ കാൾ…

  1. മേജറും കൊറോണയും മാതു വല്യമ്മയുടെ മകൻ മിലിട്ടറിയിലാണ്. അങ്ങ് ദൂരെ , ഇന്ത്യയുടെ ഭൂപടം വരയ്ക്കുമ്പോൾ കാണാവുന്ന ജമ്മുവിൽ തന്നെ. വർഷങ്ങളായിട്ട് അവിടെ ആയതിനാൽ , ഇടയ്ക്കിടെ മകൻ നാട്ടിൽ വരുമ്പോൾ മാതു വല്യമ്മക്ക് വല്യേ പത്രാസാണ്. മകൻ വന്നാൽ…

  ഭാഷക്ക് മുമ്പേ ലോകത്തിൽ ആശയ വിനിമയോപാധി ആംഗ്യങ്ങളിൽക്കൂടിയായിരുന്നല്ലൊ. മൗനത്തലുയിർക്കൊണ്ട അംഗുലീ ഭാഷ. ആംഗ്യം കാണിക്കുന്നതിനൊപ്പം മുഖത്തും ഭാവങ്ങൾ മിന്നിമറയും. അതിന് നാട്യശാസ്ത്രമോ ഹസ്തലക്ഷണ ദീപികയോ പഠിക്കേണ്ടതില്ല. ജന്മനാ മനുഷ്യനോടൊപ്പം ആംഗ്യ ഭാഷയും ഉയിർക്കൊള്ളുന്നു. ഏതൊരു ഭാഷക്കുമപ്പുറത്തും സാധ്യതകളുടെ മാനം ,…