പ്രതീക്ഷകൾ, ഏകാന്ത ഗഹ്വരം പോലെ- അന്തമില്ലാത്തതോ, നീളമറിയാത്തതോ ആണ്! നിശ്വാസങ്ങൾ പോലും പ്രതിധ്വനിക്കുന്ന മൗന കുടീരം. ആത്മാവിന്റെ തീയിൽ വെന്തുണങ്ങുന്ന ഉഷ്ണ പ്രാർത്ഥനകൾ! മരിച്ചിട്ടും ദഹിപ്പിക്കാത്ത ഓർമകളുടെ ശവക്കുഴി!! തിളക്കം കെട്ടകണ്ണിലെ തിളച്ച കണ്ണീർ കടലെടുത്തിരമ്പിയ പ്രളയം !! അന്ത്യയാത്രയിലെ ഒരു…

കാട്ടുപൂക്കൾ വെറുതെ മുളക്കുന്ന കാട്ടുചെടികളെ മെലിഞ്ഞ കണ്ണോടെയല്ലാതെ ആരും നോക്കാറില്ല നിറവും മണവും കണ്ട് എടുത്തു വളർത്തുന്നവരോട് പൂ വിരിയുമ്പോൾ കാട്ടുപൂവല്ലേയെന്ന് ഉറക്കെ ച്ചോദിക്കാൻ ഊറ്റം കൊള്ളുന്നവരുണ്ട് വെയിലും മഴയും വകവെക്കാതെ തഴച്ചുവളരുന്നവയെ വെട്ടിമാറ്റുമ്പോൾ വാക്കുകൾ പോലും ഉറക്കം നടിക്കും

അപ്പൂപ്പൻ താടി താരകങ്ങളെ കാത്തിരുന്ന് പൂവിടാൻ കൊതിക്കും മുല്ലവള്ളിപോൽ ഞാനുമീ സന്ധ്യയിൽ ഏകമാം പാതയിൽ വിരഹത്താൽ നീറി നടന്ന് ഞാൻ നീങ്ങവെ പൂവിനോട് ചൊല്ലി എൻ നൊമ്പരം ഒടുവിൽ കാറ്റിനോടും മഴത്തുള്ളികളോടും മൗനമായി അവൾ നിന്നു എൻ കണ്ണുനീർ മാത്രം സാക്ഷി…

പെണ്ണ് ====== അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത തനിത്തങ്കമാണവൾ പെണ്ണ്.., അന്തരാത്മാവിൽ കടലാഴത്തോളം സ്നേഹത്തിൻ കണങ്ങൾ നിറച്ചവൾ പെണ്ണ്.., അഗ്നിപരീക്ഷയാം പാതയിലൂടെ കാതങ്ങൾ ഏറെതാണ്ടിയവൾ പെണ്ണ്., അവൾ അമ്മയാകാം, പെങ്ങളാകാം, മകളാവാം, ഭാര്യയാകാം…… കരിപുരണ്ടലോകത്തവളെ തളച്ചിടാതെ., ഉയിർത്തെഴുന്നേൽക്കാൻ അവൾക്ക് ചിറകുകൾ നൽകീടുക.., പാരതന്ത്ര്യത്തിൻ…

  മകനോട് മകനേ അറിയുക നിന്നമ്മയെ നീ ആഴ്ന്നിറങ്ങിയ സ്നേഹക്കടലിനെ പത്തുമാസം ഉദരത്തിലേറി രക്തവും പ്രാണനും നൽകി വയറിൻ തുടിപ്പും വേദനയും മനസിൽ ആഹ്ലാദം പൂണ്ട നിമിഷങ്ങൾ നിന്റെ വരവും കാത്തിരുന്നു സന്തോഷത്തിമർപ്പിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്ന നാളുകൾ സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാൻ…

  മരണ ദേവത രാത്രിയുടെ അനന്തയാമത്തിൽ എപ്പഴോ നീ എന്നെ തട്ടിവിളിച്ചു. നിദ്രയും വിട്ട് ഞാനുണർന്നപ്പോൾ ഒരു നീണ്ട ദിവസത്തിൻ ക്ഷീണ – മകറ്റാനായി കഴിയാതെ എന്റെ ശിരസ് കുനിഞ്ഞിരുന്നു. കണ്പോളകൾക്കിടയിലൂടെ എന്റെ കണ്ണ് നിന്നെ പരതി സ്വപ്നലോകത്തിൽ നിന്നിറങ്ങി വന്ന…

ഹിംസ കൊടികുത്തി വാണിടും കാലമല്ലയോ ഇന്നിന്റെ മണ്ണിൽ ആർത്തിരമ്പുന്നത്. കത്തിജ്വലിക്കുന്ന കോപവും സ്നേഹമാം കണികകൾ വറ്റി പോയൊരാകർമ്മവും മർത്യന് ശാപമായി മാറീടുമീ കാലത്ത്. അമ്മയെന്നില്ല പെങ്ങളെന്നില്ല പിഞ്ചുകുഞ്ഞെന്നില്ല പിച്ചിച്ചീന്തിടുന്നു അവർ ഭ്രാന്തൻമാർ കൊന്നിട്ടും കൊതിതീരാതെ ചോരയുടെ മണം പിടിച്ചലയുമാ… ചില ചാനൽ…

മതിലുകൾ ഉണ്ടായിരുന്നു നമ്മൾക്കൊരിക്കൽ… പലർക്കും പലയടികളിൽ മതിലുകൾ തീർത്തു… നായര്ക്ക് ഇത്രയടി, ഈഴവന് ഇത്രയടി….. പുലയന് ഇത്ര…. പറയന് ഇത്ര…… എന്നിങ്ങനെ തീർത്തു നാം പല പാകത്തിന് മതിലുകൾ….. പിന്നെ നാം നവ മൂല്യങ്ങളാൽ ആ മതിൽ തച്ചുടച്ചു….. എങ്കിലും പൂർണമായും…

ഒരു വിത്തുനീപാകി അതു മരമാകുമ്പോൾ, ഒരു മകൾ നിനക്കെന്ന് ഞാൻ പറയും. ആ മരം താങ്ങായി തണലായി നിന്നുടെ ജീവശ്വാസത്തിനും ഉയിരു നൽകും! ഒരു മരച്ചില്ലയിൽ കാറ്റും കിളികളും, കലപിലകൂട്ടും കവിത ചൊല്ലും. വേനലിൽ കുളിരേകും മഴയത്ത് കുടയാകും- വേദനിക്കുമ്പോൾ താങ്ങി…

  പുലരിതൻ പൊൻകിരണങ്ങളേറ്റ് താമരമൊട്ടവൾ വിരിഞ്ഞു., സൂര്യനെ നോക്കി ചെറു മന്ദഹാസത്തോടവൾ നിൽപ്പൂ.., നിമിഷങ്ങളെ സുരഭില മാക്കിയൊരാനേരത്ത് സൂര്യൻ മധുരമായി മൊഴിഞ്ഞു., എൻ പ്രിയേ നീ ഇത്രമേൽ മനോഹരിയായിരുന്നോ..? ഓരോ ദിനവും നിൻ സൗന്ദര്യം എന്നിൽ കുളിർമഴയായി പെയ്തിറങ്ങുന്നു എൻ സഖീ..,…