ജനാലകൾ വിശാലമായ ഹൃദയത്തിന് ജനാലകൾ പണിതതാരാണ്? അതും അകത്തു നിന്നും മാത്രം കുറ്റിയിടാവുന്നത്. മാറാലകൾ ഇവിടെയാളില്ലെന്നു വിളിച്ചു പറയുമായിരുന്നു. അതുകേട്ടു മടങ്ങിപ്പോയവരെ പറ്റിച്ച ഭാവത്തിൽ അവൻ ഊറിച്ചിരിക്കുമായിരുന്നു. നിലാവിന്റെ തെളിച്ചവും വെയിലെന്നു കരുതി അവൻ തിരശീല നീക്കി നോക്കിയിരുന്നില്ല. മഴത്തുള്ളികൾ ചിതറിത്തെറിച്ചൊരുക്കിയ…

കറങ്ങാൻ പോകുന്ന മനസ്സ് കൂട്ടം തെറ്റിപ്പോയ ആട്ടിൻ കുട്ടിയെപ്പോൽ വിട്ടു പോകുന്നു, മനസ്സ്. മൂവന്തിയായിട്ടും കളി നിർത്താൻ മടിയുള്ള കുട്ടിയായ്. വസിക്കുന്ന, വീട്ടിലോ കൊതിക്കുന്ന, പെണ്ണിലോ പണിയിടങ്ങളിലോ സൌഹൃദക്കൂടാരങ്ങളിലോ നിൽക്കാതെ, ഊടുവഴികൾ പിന്നിട്ട് നിരാലംബന്റെ കണ്ണീരിനുമുന്നിലോ നാളെ പൂക്കും, പൂമരങ്ങളുടെ പ്രതീക്ഷാവഴികളിലോ…

  ഭൂമിയുടെ നിറമുള്ള ഭൂപടം   മനസ്സേ! നീപറയുന്നു നിനക്കീവഴി കടന്നാണ്, രാവിനെക്കടന്നാണ്, നീല നീലാകാശത്തെ- കടന്ന്നിലാവിൻ്റെ- പാതയും കടന്നാണ് പോകേണ്ടതിനി, ഞാനീ ജാലകംതുറക്കുന്നു എൻ്റെയോർമ്മയിൽ നിന്നുമായിരം വെൺ- പ്രാവുകൾ പറന്നേറുന്നു വെളുവെളുപ്പിൻ മന്ദാരങ്ങൾ വിടരും കിഴക്കായി,യൊലിവിൻ ഇലച്ചാർത്തിലൂഞ്ഞാലിൽ സ്വപ്നാടനം. മനസ്സേ!…

  പ്രണയമഴ മഴമേഘ ജലമാം മൗനാനുരാഗത്തിൻ മഴവില്ലുതിർക്കുന്ന മനസ്സിൻ നഭസ്സിലും മോഹങ്ങളാം മുകിൽമാലകൾ ചാഞ്ചാടും മോഹിലം ചഞ്ചലം തന്നെ ചിത്തം പറയുവാനറിയാത്ത പ്രണയമേ നീയെന്റെ പരിഭവത്തിരകളിൽ തെളിയുന്നുവോ മിഴിനീർക്കണം പോലെ നേർത്തൊന്നു പൊഴിയുവാൻ, ഹൃത്തടം വീണ്ടും കൊതിച്ചുപോയി ഇരവിന്റെ തേങ്ങലായിഴനെയ്തൊരാനുരാഗ രേണുക്കളെങ്ങും…

ഹൃദയം ഹൃദയത്തെ എപ്പോഴും മുറിച്ചു വെക്കണം.. ഒരു പകുതി കത്തുമ്പോൾ മറുപകുതി തളിർക്കണം… ഒരു പകുതി അടക്കുമ്പോൾ മറുപകുതി തുറക്കണം… ഒരു പകുതിയിൽ അമ്പേൽക്കുമ്പോൾ മറുപകുതിയിൽ രക്തം കിനിയുന്നുണ്ടെങ്കിൽ ഓർക്കുക..-.. കല്ലാകാനുള്ള മന്ത്രമത് മറന്നു പോയെന്ന്… സിദ്ദിഖ് മച്ചിങ്ങൽ

  എന്റെ അച്ഛൻ ഒത്തിരി കഥകൾ ചൊല്ലാനുണ്ടെനിക് അച്ഛനെ ഓർത്തിടുമ്പോൾ എൻ അച്ഛനെ ഓർത്തിടുമ്പോൾ സ്നേഹത്തിൻ നിറകുടമായൊരച്ഛൻ വത്സല്യനിധിയായോരച്ഛൻ അറിവിന്റെ അക്ഷയപാത്രമച്ഛ്ൻ എൻ വീടിന്റെ ഐശ്വര്യ ദീപമച്ഛൻ ആയിരം കുരുന്നുകൾക്കറിവേകി നേർവഴി കാട്ടിയോരധ്യാപകൻ സമൂഹ്യസേവനം ജീവിതമുദ്രയായ് കാട്ടികൊടുത്തൊരു മാർഗദർശി ദുഃഖത്തിന് കടലിൽ…

മരണങ്ങൾ പറയുന്നത് 1. മരിച്ചവരോടു മിണ്ടിപ്പറഞ്ഞിരുന്നിട്ടുണ്ടോ? മനസ്സിൽ നിരാശയുടെ കനലെരിയുമ്പോഴും പാതികൂമ്പിയ കണ്ണുകൾ കൊണ്ടു കണ്ണിൽ നോക്കി ആത്മ സംതൃപ്തിയുടെ കഥകൾ ചൊല്ലിത്തരും ഉറ്റവരെ കൈവിട്ട നിരാശയുണ്ടാവില്ല, വഴിമുടക്കിയവരോടു പരാതിയില്ല, അവഗണിച്ചവരോടു പരിഭവവും നഷ്ടകണക്കുകൾ ഒന്നും പറയില്ല . ഇന്നലെകളെ കുറിച്ചു…

അവൾ പാവമായിരുന്നു അതുകൊണ്ട്? പാവയായ്കണ്ട് വിലയുറപ്പിച്ചു. പ്രതികരിക്കാറില്ലായിരുന്നു. അത് കൊണ്ട്? ഊമയാണെന്ന് മുദ്രവെച്ചു. മധുരമാമേതോ രാക്കിളിത൯ പാട്ടിലെ ശ്രുതിയിൽ അറിയാതലിഞ്ഞപ്പോൾ,.. പാതിതുറന്ന ജാലകവാതിലിലൂടെ നക്ഷത്രങ്ങളെ നോക്കി ചിരിച്ചപ്പോൾ… മനസ്സിലെന്നോ പതിഞ്ഞ ഈരടികൾ മൂളിയപ്പോൾ അപ്പോൾ…..? പതിതയായി, ഭ്രാന്തിയായി ഒടുവിൽ ഇരുട്ടി൯ചങ്ങലകൾ അവൾക്കായ്…

Typing… കീബോർഡിലെ അക്ഷരത്തെല്ലുകളിൽനിന്നവൾ അടർത്തി മാറ്റിക്കൊണ്ടിരുന്ന വാക്കുകൾക്കായി ആകാംക്ഷയോടെ അവൻ മറുപുറം കാത്തിരുന്നു. നിമിഷങ്ങൾക്ക് ദശാബ്ദങ്ങളുടെ ദൈർഘ്യം.. പ്രതീക്ഷയുടെ അനന്തമായ കടലിരമ്പം അപ്പോഴും അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.. മൗനം പിരിയുംമുൻപ് ഒരിക്കൽക്കൂടി അവർ തമ്മിൽ കണ്ടു.. പതിവുപോലെ കണ്ണുകൾ കഥ പറഞ്ഞില്ല..കളിചിരികളുയർന്നില്ല..ശബ്ദം…

പുതിയതായി പണിതീർത്ത വീടിന്റെ ചുമരിലേയ്ക്കൊന്നു കൈവച്ചൊരമ്മതൻ മകനസ്വസ്ഥനായ് ചൊല്ലുന്നു ക്ഷോഭ്യനായ്: കറപിടിച്ചിടാമമ്മയീ കൈകളാൽ ചുമരിലൂന്നിപ്പിടിക്കവേ ഓർക്കണം പുതിയ വീടല്ലെ?ചില്ലുകൾ, മെത്തകൾ, വിരലുതട്ടാതിരിക്കുവാൻ നോക്കണം.. നരപിടിച്ചൊരീ കാലുകൾ മാർബിളിൽ വഴുതിമാറവേ വീഴാതിരിക്കുവാൻ ചുമരു തൊട്ടു, പൊറുക്കുക എൻ മകൻ, കറയെഴാത്തൊരീ കൈയ്യിലെ പാടുകൾ…