ഉദരത്തിലൊരു കുഞ്ഞു ജീവൻ്റെ തുടിപ്പറിയുമ്പോൾ മുതൽ ഓരോ പെണ്ണും മറ്റൊരാളാകുന്നു. ഭാര്യ എന്ന പദവിയിലെത്തിട്ടും ഇന്നലെവരെ കുട്ടിത്തം മാറാത്തവൾ. അച്ഛൻ്റെ അമ്മയുടെ ഭർത്താവിൻ്റെ ഒക്കെ ലാളന ഏറ്റ് വാങ്ങുന്നവൾ തന്നിൽ മറ്റൊരു ജീവൻ്റെ തുടിപ്പറിയുന്ന നേരം മുതൽ അവൾ അമ്മയായി മാറുന്നു.…

കാത്തിരിപ്പ് നീ ഇന്നെങ്കിലും വരുമോ? നിന്റെ കാലൊച്ച കേൾക്കുവാൻ ചുട്ടുപൊള്ളുന്ന ചൂടിലും വേപഥുപൂണ്ട മനസ്സുമായ് എത്ര ദിനങ്ങളായ് കാത്തിരിക്കുന്നു.. മേഘക്കാറുകൾ ഒത്തുകൂടി കഥ പറയുന്നത് കാണുമ്പോൾ അവക്കുള്ളിൽ മറഞ്ഞിരിക്കുന്ന നിന്റെ കുസൃതിയുള്ള മുഖം മനസ്സിൽ തെളിയും… നിന്റെ വരവറിയിച്ചു തണുത്ത തെന്നൽ…

അശ്രുനേദ്യം എന്തൊരു ഗർവ്വ് ആണീ മയിലുകൾക്കമ്പോമയിൽ പീലിയതൊരെണ്ണം ചോദിച്ചതും വ്യഥാവിലായി തന്നീടുമോ ഇത്തിരി കസ്തുരി ഗന്ധത്തിന്നകമ്പടി ഹിമാലയം വിലസിന മാനുകൾ ചോദ്യങ്ങളൊന്നും കേട്ടതേയില്ലാ ഗോപീക്കുറി തൊടുവതിന്നായി ചന്ദനം ഇത്തിരി തന്നീടുക കേട്ടഭാവമേയില്ല ചന്ദനമരങ്ങൾക്കും കാനനച്ചോല തൻ തീരത്തിലായ് മർമ്മരങ്ങളിൽ പലവിധ ഈരടികൾ…

  ചങ്കില്‍ തടഞ്ഞ നൊമ്പരങ്ങള്‍. =========== നാഥാ.., ഈ രാത്രിയിൽ എന്റെ കണ്ണീര് വീണ ചുംബനങ്ങൾക്ക് വീഞ്ഞിന്റെ ലഹരിയാണ്… എന്നിട്ടും എന്നിലെ പറയാതെ പാതിനിന്ന നിശ്വാസങ്ങൾ നിന്നിലേക്ക് കെട്ടഴിച്ചു വിടുന്നു…. ചമ്മട്ടികളാൽ പ്രഹരിക്കപ്പെടുന്ന തിരുശരീരത്തിലെ ഓർമ്മപെടുത്തലുകൾ ജ്ഞാനസ്നാനം തേടുന്ന തിരുമുറിവുകളാണ്. അവസാനത്തെ…

…..നിന്നോട്…. ഒടുവിൽ നീ … യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ …. ഒന്ന് തിരിഞ്ഞു നോക്കണം .. ഒന്ന് കൈവീശണം… അവിടെ ഞാനെൻ്റെ അടയാളം നിനക്കു തരും…. തേങ്ങലൊളിപ്പിച്ച ഒരു നനുത്ത കാറ്റായി… നിന്നുള്ളിൽ എപ്പോഴും ആർദ്രമായി പെയ്തിറങ്ങുന്ന ഒരു മഴതുള്ളിയായി ……

ഇനിയീ പ്രണയമൊഴികൾ …………………………….. ഇനി, എന്റെയീ ശരീരത്തെ നീ പ്രണയിക്കേണ്ടതില്ല. കാരണം, അതു വാർദ്ധക്യത്തെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയീ മനസ്സിനെ നീ പ്രണയിക്കേണ്ടതില്ല. കാരണം, അത് അനന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയെന്റെ ഓർമ്മകളെ നീ പ്രണയിക്കേണ്ടതില്ല. കാരണം, വിലപ്പെട്ടൊരോർമ്മയും നിനക്കു ഞാൻ…

മോഹമാണ്… ഒരു തുലാമഴക്കാലമെങ്കിലും നിനക്കൊപ്പം നനയാൻ കഴിഞ്ഞെങ്കിലെന്ന്… തുള്ളിക്കൊരുകുടമെന്നപോൽ പെയ്തിറങ്ങുന്ന മഴയിൽ നിനക്കൊപ്പം കുളിരു പങ്കിടാൻ കഴിഞ്ഞുവെങ്കിലെന്ന്.. നനഞ്ഞു മടുക്കുമ്പോൾ ഈറൻമാറ്റി ഉമ്മറത്തിണ്ണയിൽ നിനക്കൊപ്പം വന്നിരിക്കണം. മധുരമേറെയുള്ള കട്ടനോടൊപ്പം ഇടയ്ക്കു നിന്റെ ചുംബനമധുരം നുണയണം.. മഴ തോർന്നനേരം നിന്റെ കയ്യും പിടിച്ചാ…

ഓർമകൾ ഓർമ്മകൾ കാറ്റു പോലെയാണ്… ചിലപ്പോൾ ഭ്രാന്തൻ കാറ്റു പോലെ ദിശയറിയാതെ, അതെന്നെ ഭ്രാന്ത് പിടിപ്പിക്കും ചിലപ്പോൾ ഇളം കാറ്റായി അതെന്നെ ആശ്വസിപ്പിക്കും… വരണ്ട കാറ്റു പോലെ അതെന്നെ ക്ഷീണിപ്പിക്കാറുണ്… ചിലപ്പോഴൊക്കെ ഓർമ്മകൾ മഴ പോലെയാണ്… അതെന്നെ വല്ലാതെ നനയിക്കും… അതുള്ളിൽ…

ഇവിടം നശ്വരം. ഇവിടം കർമ്മത്തിൻ മലരുകൾ പൂവിടേണ്ടയിടം ഇവിടെയാണ് ജീവിതത്തിൻ സുഗന്ധങ്ങൾ വിരിയേണ്ടത്…. സൽപാന്ഥാവിലൂടെ നടക്കണം നാം ഇവിടെയീ ഭൂവിന്റെ നിറം വെറും നശ്വരമാണ്… ധരണിയിൽ നിൻ കർമ്മങ്ങൾ നന്മയുടെ കിരണമായ് മാറുകിൽ പകരും പ്രകാശമായ് മറുകരതാണ്ടിയങ്ങകലെ… മരണത്തിനുമപ്പുറം പാതാളത്തിൽപതിക്കുമാ കിരണങ്ങൾ…

#നന്ദിത_ഇഷ്ടം അതേ.. അവൾ ഒരു ശലഭം തന്നെ.. നോവിന്റെ പൂമ്പൊടി വിതറി മനസിന്റെ ആഴങ്ങളിലേക്ക് ചിറക് വിരിച്ച് പാറി പറന്നവൾ.. ചിറകടർന്നിട്ടും മൃതിയെന്ന മധുരം തേടി യാത്ര തുടർന്നവൾ… ഒടുവിൽ ഒരു പിടി നനവോർമ്മകൾ സമ്മാനിച്ച് യാത്ര അവസാനിപ്പിക്കുമ്പോൾ അവൾ തൻ…