ഓർമകൾ
ഓർമ്മകൾ
കാറ്റു പോലെയാണ്…
ചിലപ്പോൾ
ഭ്രാന്തൻ കാറ്റു പോലെ
ദിശയറിയാതെ,
അതെന്നെ
ഭ്രാന്ത് പിടിപ്പിക്കും
ചിലപ്പോൾ ഇളം
കാറ്റായി അതെന്നെ ആശ്വസിപ്പിക്കും…
വരണ്ട കാറ്റു പോലെ
അതെന്നെ ക്ഷീണിപ്പിക്കാറുണ്…
ചിലപ്പോഴൊക്കെ ഓർമ്മകൾ
മഴ പോലെയാണ്…
അതെന്നെ
വല്ലാതെ നനയിക്കും…
അതുള്ളിൽ
നഷ്ടത്തിന് വിത്തു പാകും…
വരണ്ടുണങ്ങിയ
ഹൃദയത്തിൽ
സ്വപ്നത്തിന് കുളിരു നൽകും…
ഉള്ളിലെ കാർമേഘമൊഴിയാൻ
കൂട്ട് നില്കും…
ചിലപ്പോൾ ഓർമ്മകൾ കടല് പോലെയാണ്….
പയ്യെ പതം പറഞ്ഞു വരും
തിരികെ വരാത്തവിധം
ഉൾവലിഞ്ഞാലും…,
പൂർവാധികം ശ്കതിയോടെ….
ആർത്തിരമ്പി നെഞ്ച് നനയ്ക്കും!
ചിലത്
ആഴിയിലെ മുത്ത് പോലെയും….
ഒരുപാടിഷ്ടത്തോടെ
തിരയറിയാതെ
ഒളിപ്പിച്ച വെച്ചവ… !!
ചില ഓർമ്മകൾ,
ആഴങ്ങളിൽ അടിഞ്ഞു കൂടി …
ഒരൊറ്റ പ്രളയത്തിൽ പലതും പുറത്തേക്കൊഴുക്കുന്ന കടൽ… !!!
Ni Laa🌺
This post has already been read 1518 times!
Comments are closed.