കവിത – സ്വത്ത് മുത്തം കൊടുത്തൂഴിയെപ്പുണർന്നീടുവാൻ ചിത്തം തെളിഞ്ഞംശുവെത്തീ, അത്തലെല്ലാമകറ്റീടുന്നു വാസരം ചിത്തിരപ്പൂപോൽ വിടരാൻ.. ഒത്തിരി ദൂരത്തുനിന്നു വന്നൂഴിക്കു വിത്തം കൊടുക്കുന്ന നിന്റെ, ഇത്തിരി വെട്ടം മതിയിരുട്ടാരെയും കുത്തിനോവിക്കാതെ മാറാൻ.. ഉത്തമനാം നിന്റെ തേജസ്സിൽ നിന്നൊരു പുത്തൻ പ്രഭാതം വരുമ്പോൾ, ചെത്തിയ…

ഉള്ളതും ഇല്ലാത്തതും~ രചന~©ഗീത മന്ദസ്മിത ° ° ° ° ° “ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും”– എന്ന് അറിയുന്നതുകൊണ്ടാണ് ഈയുള്ള കാലം വരെ ഈയുള്ളവൾ ഉള്ളതൊന്നും പറയാതിരുന്നത്… ഇല്ലാത്തതു പറഞ്ഞാലോ– അത് ഉള്ളതല്ലെന്ന് എല്ലാവരും പറയുകയും ചെയ്യും…. അപ്പോൾ പിന്നെ…

ഒരു ആനയുടെ, ആത്മരോദനം. ============================ കാലിൽ ചങ്ങല ചുറ്റപ്പെട്ട ഒരു ആന ആണ് ഞാൻ.. വരച്ചു വച്ച.. വരകൾക്കപ്പുറത്തേയ്ക്ക്. അളന്നു വച്ച… ചങ്ങലകണ്ണികൾക്കപ്പുറത്തേയ്ക്ക്, നീങ്ങാൻ കഴിയാതെ, കരയിലെ ഏറ്റവും വലിയ ജീവി നിൽക്കുന്നു.. ഒരു പാപ്പാന്റെ തോട്ടിയിൽ എന്റെ ജീവിതം.. നടക്കാനേ….…

നീ അറിയുന്നുവോ?…… മറക്കുവാനുറച്ച സ്വപ്നങ്ങൾ ഇടയ്ക്കെപ്പോഴൊക്കെയോ ഉറക്കത്തിൽ വന്നെന്നെ ഇറുകെ പുണരാറുണ്ട്… ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോവെച്ച്, മൂർദ്ധാവിലറിഞ്ഞ നനവുള്ളയാ ചുംബനത്തിന്റെ ലഹരി സിരകളിൽ ഇന്നും നിറയാറുണ്ട്… മനസ്സിൽ മറച്ചു വച്ചൊരാ മയിൽപീലി ഒരിക്കൽ, എന്റെയുള്ളം കയ്യിൽ നീ വച്ച് തരുമെന്നു വെറുതെ…

ക്ലാവ്. #### സൗഹൃദത്തിനിടക്ക് എന്നോ തോന്നിയൊരിഷ്ടം. പലവുരു വേണ്ടെന്നു ചൊല്ലിയിട്ടും എനിക്ക് നിന്നെ വേണമെന്ന് പറഞ്ഞ് എന്റെ മനസാകുന്ന ക്ലാവ് പിടിച്ച ഓട്ടുവിളക്കിനെ തുടച്ച് വൃത്തിയാക്കി അതിൽ പ്രണയം നിറച്ചു. ആ വിളക്കിലേക്ക് എണ്ണ പകർന്ന് അഞ്ചുതിരിയിട്ട നിലവിളക്ക് പോലെ പ്രകാശ…

അത്രയേറെ അടുത്തിരുന്നൊരാൾ പെട്ടെന്നൊരു ദിവസം അകന്നു പോയിട്ടുണ്ടോ? കാരണമൊന്നും പറയാതെ മിണ്ടാതെ മാറി നിന്നിട്ടുണ്ടോ? ഇന്നലെ വരെ കൂടെ ഇരുന്നൊരാൾ മിണ്ടാതെ പറയാതെ മാറി നിൽക്കുന്നതുനോക്കി ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ഉള്ളിൽ പേറി നിൽക്കേണ്ടി വന്നിട്ടുണ്ടോ? എത്രമാത്രം നിസ്സഹായത നിറഞ്ഞതാണ്…

“ഞാൻ ഉണ്ട് കൂടെ “ എന്ന് പറയുന്ന വാക്കിൽ ചതി ഉണ്ടാവരുത്,വഞ്ചന ഉണ്ടാവരുത്… പകരം സുരക്ഷിതത്വം ഉണ്ടാവണം വിശ്വാസം ഉണ്ടാവണം… അതിനെല്ലാം ഉപരി സ്‌നേഹമുണ്ടായിരിക്കണം ….!!! അത് സൗഹൃദത്തിൽ ആയാലും… പ്രണയത്തിൽ ആയാലും…..  ജീവിതത്തിൽ ആയാലും… !!!      …

രാഗഹാരം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ചന്തമില്ല ബന്ധനം പോൽ എന്തൊരു മാറ്റം ഇന്നലെയും വന്നതില്ലെൻ ചന്ദന വർണ്ണൻ വന്നു പോയി നിത്യവും നൽ പൊൻ കിനാവുകൾ വന്നതില്ല യകലെയല്ലൊ നായകൻ മാത്രം മാമ്പഴങ്ങൾ വീണൊഴിഞ്ഞു മിഥുനവും പോയ് പാറി വന്ന മേഘമൊക്കെ പെയ്തൊഴിഞ്ഞല്ലൊ പെയ്തു…

അനാഥബാല്യങ്ങൾ. ആരോ ചെയ്ത പാപത്തിൻ ഫലമോ കാലം കൊരുത്ത കർമ്മത്തിൻ ഫലമോ ജീവനോപായത്തിന്റെ ഭാണ്ഡം താങ്ങി തെരുവിലലയുന്നനാഥബാല്യങ്ങൾ . നഷ്ടബാല്യത്തിൻ മധുരിക്കും കിനാക്കൾ ഒളിമിന്നുണ്ടാമങ്ങിയ കൺകളിൽ താതമാതാക്കൾതൻ ചാരു ലാളനങ്ങൾ അന്യമായൊരാ പിഞ്ചുബാല്ല്യങ്ങൾ. ഒട്ടിയവയറും പാറിയമുടിയും മുഷിഞ്ഞചേലയും ഇന്നിന്റെ നൊമ്പര നേർക്കാഴ്ചകൾ.…

അവൾ എനിക്ക് അവളിൽ നിന്നും അകലാൻ കഴയിയുന്നില്ല.. അവൾക്ക് എന്നിൽ നിന്നും… അവളോട് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ ഞാൻ അവളോട്‌ ദേഷ്യപ്പെടാറുള്ളത്‌… അവൾക്ക് അത്രമേൽ ഇഷ്ടമുള്ളത് കൊണ്ടാണോ എന്നോട് പിണങ്ങുന്നതും കണ്ണുകൾ നിറയുന്നതും… എന്നിട്ടും എന്റെ പിന്നാലേ നടന്നു പിണക്കം മറന്നു…