നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ് എം ഈ മാസം 14ന് ഒ ടി ടി യില്‍ റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ് എം ഈ മാസം 14ന് ഒ ടി ടി യില്‍ റിലീസ് ചെയ്യും. തിയേറ്ററില്‍ കുടുംബ സദസ്സും, യൂത്തും ഏറ്റെടുത്ത് വിജയിപ്പിച്ച ലൗ എഫ് എം പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമുകളായ നീസ്ട്രീം, ഫില്‍മി എന്നിവയിലൂടെ റിലീസ് ചെയ്യും. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്. അപ്പാനി ശരത്ത്(ഗസല്‍) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ലൗ എഫ് എം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്‌ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം.
ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ജിനോ ജോണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്,നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണന്‍, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബന്‍ ആലമ്മൂടന്‍, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്, സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്‌ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍, ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിന്‍, ആഷ്‌ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണംബെന്‍സി നാസര്‍, സംവിധാനം ശ്രീദേവ് കപ്പൂര്‍, രചന സാജു കൊടിയന്‍, പി.ജിംഷാര്‍, ഛായാഗ്രഹണം സന്തോഷ് അനിമ, ഗാനരചന കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം കൈതപ്രം വിശ്വനാഥന്‍, അഷ്‌റഫ് മഞ്ചേരി, പ്രദീപ് സാരണി, പശ്ചാത്തല സംഗീതംഗോപിസുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊ.എക്‌സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ് ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ രഞ്ജിത് കോത്തേരി, കോസ്റ്റ്യും കുമാര്‍ എടപ്പാള്‍, മേക്കപ്പ് മനോജ് അങ്കമാലി, കൊറിയോഗ്രാഫി അരുണ്‍ നന്ദകുമാര്‍, ആക്ഷന്‍ ഡയറക്ടര്‍ അഷ്‌റഫ് ഗുരുക്കള്‍, പിആര്‍ഒ പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടര്‍സ് സന്തോഷ് ലാല്‍ അഖില്‍ സി തിലകന്‍, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
This post has already been read 1690 times!
Comments are closed.