ഇലക്ഷൻ വാർത്തകൾ

ത്രികോണ മത്സരത്തിന് കളമൊരുങ്ങി മയ്യഴി.

ത്രികോണ മത്സരത്തിന് കളമൊരുങ്ങി മയ്യഴി.

രാഷട്രീയ പിരിമുറുക്കം കൊണ്ട് ശ്രദ്ധ നേടുകയാണ് പുതുച്ചേരി
സംസ്ഥാനം.

കർണ്ണാടകത്തിന് പുറമേ ദക്ഷിണേന്ത്യയിൽ ബി ജെ പി പൂർണ്ണമായും പ്രതീക്ഷ അർപ്പിക്കുന്ന സംസ്ഥാനം കൂടിയാണിത് . എങ്ങെനെയെങ്കിലും ജയിച്ച് കയറുക എന്നതാണ് കോൺഗ്രസ്സും ബി ജെ പിയും സ്വീകരിക്കുന്ന നിലപാട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വരെ ബി ജെ പി ക്ക് യാതൊരു സ്വാധീനവു ഇല്ലാത്ത പ്രദേശമായിരുന്ന പോണ്ടിച്ചേരി. അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ ചൂതാട്ടത്തിൽ പുതുച്ചേരിയുടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറി തുടങ്ങി. സംസ്ഥാനത്തെ പ്രധാന രാഷട്രീയ പാർട്ടിയായ കോൺഗ്രസ് അപ്രധാന രാഷ്ടീയ പാർട്ടിയായി കിതച്ച് തുടങ്ങി ഒന്നിലേറെ ഗ്രൂപ്പുകൾ.

മാഹിയിലും, യാനത്തും കോൺഗ്രസ്സിൽ ഉണ്ടായ പരാജയങ്ങൾ ഇതൊക്കെ പുതിയ സാഹചര്യത്തിൽ പരിശോധിക്കപെടേണ്ടതാണ്.

പുതുച്ചേരിയിലെ ഓരൊ മാറ്റവും മാഹിയിലും സ്വാധീനം ചെലുത്താറുള്ളത് പതിവാണ്. സംസ്ഥാനത്ത് കോൺഗ്രസ്സ് മുന്നണിയിലാണ് ഇടത് പാർട്ടികൾ ഉള്ളതെങ്കിൽ മാഹിയിൽ കോൺഗ്രസിനെതിരായി മത്സരിക്കുന്ന കാഴ്ചയാണ് പതിവായ് കാണാറ്.

കഴിഞ്ഞ തവണ കോൺഗ്രസ്സ് സ്ഥാനാർത്ഥി വത്സരാജിനെ പരാജയപ്പെടുത്തിയ മാർകിസ്റ്റ് പാർട്ടിയിലെ രാമചന്ദ്രൻ മാസ്റ്റർ നിയമസഭയിൽ ഭരണപക്ഷ ചേരിയിലായിരുന്നു കസേര ഉറപ്പിച്ചത് എന്നത് മാഹിക്കാർ അധികം പുറത്ത് പറയാറില്ല

ഇത്തവണയും മാഹിയിൽ വ്യത്യസ്ത ചേരിയിലാണ് മത്സരം

എൻ രംഗസ്വാമി കോൺഗ്രസ് എൻ ഡി എ മുന്നണയിലായതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനൊരുങ്ങുകയാണ് എൻ ഡി എ

പുതുച്ചേരിയിൽ ഭരണമാറ്റത്തിന് മാഹിയിൽ നിന്ന് പ്രതിനിധിയെ വിജയിപ്പിച്ചെടുക്കുക എന്നതിലേക്ക് ശക്തമായ മത്സരം നടത്താൻ ഒരുങ്ങുകയാണ്.

വരും ദിവസങ്ങളിൽ കേരളത്തിലെ പോലെ തന്നെ തീ പാറുന്ന ത്രികോണ മത്സരത്തിനാണ് മയ്യഴി സാക്ഷ്യം വഹിക്കുക.

ഇലക്ഷൻ ഡസ്ക് ദ്രാവിഡൻ

This post has already been read 1681 times!

Comments are closed.