
ഇന്ത്യൻ സോഷ്യലിസവും ,മൂന്നാം തലമുറയും .
ഇന്ത്യൻ സോഷ്യലിസം ഒരൊറ്റ ജനതാ പാർട്ടിയിൽ നിന്ന് ഇന്നത്തെ ഒരു പാട് ജനതാ ഘടകങ്ങളിൽ എത്തുമ്പോൾ മൂന്ന് തലമുറകൾ പിന്നിടുകയാണ് .ജെ.പിയും, ലോഹ്യയും രാജ്യത്തെയാണ് മുന്നിൽ കണ്ടതെങ്കിൽ തുടർന്ന് വന്നവർക്ക് തങ്ങളുടെ സംസ്ഥാനങ്ങളും ,ജില്ലകളും ആയിരുന്നു മുഖ്യം .നാളെ അവിടെ നിന്നും ഇല്ലാതാകുമോ എന്ന ഭീഷണി മുഖത്താണ് മൂന്നാം തലമുറ നിൽകുന്നത് .
ഇന്ത്യ ഭരിച്ച ജനതാപാർട്ടി ദേശീയ പാർട്ടി ആയിരുന്നു .പിന്നീട് പിളർന്നു കൊണ്ടേയിരിക്കുന്ന സോഷ്യലിസ്റ്റുകൾക്ക് ഇന്ന് രാജ്യഭരണം സ്വപ്നങ്ങളിലേ ഇല്ലതായിരിക്കുന്നു .കേരള കോൺഗ്രസ്സുകളെക്കുറിച്ച് ഒരു ചൊല്ലുണ്ട് നാട്ടിൽ വളരുന്തോറും പിളരും ,പിളരുന്തോറും വളരും എന്ന് .ഇതിനെക്കാൾ ദയനീയമാണ് സോഷ്യലിസ്റ്റുകൾ .പിളരുന്തോറും തളരും ,തളരുന്തോറും പിളരും ഇതാണവസ്ഥ .
എന്തിനാണ് പിളരുന്നത് ..
തികച്ചും വ്യക്തിപരവും എന്ന് ഒറ്റവാക്കിൽ പറയാം .ഇന്ന് സോഷ്യലിസത്തിൽ പേരിൽ ഇന്ത്യയിലും ,കേരളത്തിലും നിരവധി ,അനവധി പാർട്ടികളും ,സംഘടനകളും ഉണ്ട് .ഇനിയും ഏറെ വരാനിരിക്കുന്നു .നമ്മുടെ രാഷ്ട്രീയത്തിൽ ഇവയുടെ പ്രസക്തി എന്താണിന്ന് എന്നു നോക്കിയാൽ ഒന്നുമില്ല എന്ന് വ്യക്തമായിതന്നെ പറയാം .
ജെപിയും ,ലോഹ്യയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ആശയപരമായിരുന്നു .എങ്കിലും അവർ കണ്ടത് സമൂഹ സോഷ്യലിസമാണ് .രണ്ടാം തലമുറയിലെ പ്രധാനികളായരണ്ടാം തലമുറയിലെ പ്രധാനികളായ ദേവി ലാലും ലാലുവും ,മുലായവും പാസ്വാനും കണ്ടത് കുടുംബ സോഷ്യലിസമാണ് ചന്ദ്രശേഖറും ,ശരത് യാദവും ജോർജ് ഫെർണാണ്ടസ് ,നിതീഷ് കുമാർ ആണിതിനൊരപവാദമുള്ള നേതാക്കൾ . പുതുതലമുറയിലെ അഖിലേഷും ,തേജ് പ്രതാപും കാണുന്നത് വ്യക്തി സോഷ്യലിസമാണ് .അധികാരത്തിനും , സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി മാത്രം ഒരു മഹത്തായ ആശയത്തെ ഇല്ലാതാക്കി സ്വയം നേതാവാകാൻ ശ്രമിച്ചവർ തന്നെയാണ് ഇന്ത്യൻ സോഷ്യലിസത്തിന്റെ ഇല്ലായ്മക്ക് കാരണക്കാർ . ഇവരെല്ലാം പരാജയമായിരുന്നു എന്നതാണ് മറ്റൊരു വലിയ സത്യം.
ദേശീയ രാഷ്ട്രീയത്തിൽ ഇനി സോഷ്യലിസ്റ്റുകൾക്ക് ഒന്നും ചെയ്യാനില്ല .സംസ്ഥാനങ്ങളിലും അവർ അപ്രസക്തരായിക്കൊണ്ടിരിക്കുകയല്ലേ .യു .പി യിൽ ബിജെപിക്ക് ബദൽ പതുക്കെപ്പതുക്കെ കോൺഗ്രസ്സായി മാറുന്നു .അവരുടെ തിരിച്ചുവരവ് അഖിലേഷിലൂടെയും , മായാവതിയിലൂടെയും ആണ് . പിന്നോക്ക – ദളിതുകളിൽ ബിജെപിക്കൊപ്പം നിൽക്കാത്ത ഒരു ഭാഗം പതിയെ കോൺഗ്രസിലേക്കടുക്കുന്നു. ബീഹാറിൽ കോൺഗ്രസ് വളരുന്നത് ഇപ്പോൾ ആർ ജെ ഡി യിലൂടെയാണ് .ബി ജെ പി വളരുന്നത് നിതീഷിലൂടെയും .നിതീഷിന് ശേഷം ജെ ഡി യുവിനെയും നവീൻ പട്നായിക്കിന് ശേഷം ഒറീസയിലെ ബിജു ജനതാദളിനെയും കോൺഗ്രസ്സും ,ബിജെപിയും പങ്കിട്ടെടുക്കും .കർണ്ണാടകയിലെ ഹസൻ ,കനക്പുര, മൈസൂർ എന്നിവിടങ്ങളിൽ ഉള്ള ഗൗഡയുടെ ജനതാദൾ എസിന്റെ അവസ്ഥയും നാളെ ഇതുതന്നെയാണ്.
കേരളത്തിലെ സാഹചര്യവും നാളെ വ്യത്യസ്തമാകാനിടയില്ല .
ഒന്നാം തലമുറയിൽ
ഇന്ത്യൻ രാഷ്ട്രീയത്തിൽ സാധാരണക്കാരന്റെ ,
കർഷക ജനതയുടെ,
തൊഴിലാളി വർഗ്ഗത്തിന്റെ ,
പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ഉറച്ച ശബ്ദമായിരുന്ന ജനതാ പ്രസ്ഥാനത്തിന് മൂന്നാം തലമുറയോടെ ശബ്ദമില്ലാതാകുന്നു….
സിബിൻ ഹരിദാസ് .
This post has already been read 2954 times!


Comments are closed.